സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ച് മലയാളം മിഷൻ
text_fieldsദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ ഷാർജ പുസ്തകോത്സവത്തിൽ പങ്കുചേർന്നു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പ്രവർത്തകരും ഒത്തുചേർന്ന സാംസ്കാരിക സായാഹ്നം കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ദുബൈ സഹയാത്രികരായ മുരളി മംഗലത്ത്, കെ.എം. അബ്ബാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.
മലയാളം മിഷൻ അബൂദബി ചാപ്റ്റർ ചെയർമാൻ ബീരാൻകുട്ടി, ഷാർജ ചാപ്റ്റർ പ്രസിഡന്റ് ശ്രീകുമാരി, റാസൽ ഖൈമ ചാപ്റ്റർ കൺവീനർ അഖില, ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് വിൽസൺ, അജ്മാൻ ചാപ്റ്ററിൽനിന്ന, നിഷാദ് എന്നിവർ സാംസ്കാരിക സദസ്സിൽ പങ്കാളികളായി. വിദ്യാർഥി ആന്തേസ്സ് ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സാംസ്കാരിക സമ്മേളനം തുടങ്ങിയത്.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കവിതകളും ഗാനങ്ങളും ആലപിച്ചു. വിവിധ കളറിലുള്ള അക്ഷര മാതൃകകൾ ഉയർത്തിക്കാണിച്ചു വിദ്യാർഥികൾ പരിപാടിക്ക് മിഴിവേകി. കവിത ചൊല്ലിയ വിദ്യാർഥികൾക്ക് സമ്മാനമായി പുസ്തകങ്ങൾ നൽകി. ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ ആശംസകൾ അറിയിച്ചു. ഭാരവാഹികളും അധ്യാപകരും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.