മലയാളം മിഷൻ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsഅബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിന് കീഴിൽ 83ാമത് പഠനകേന്ദ്രത്തിന്റെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കേരള സോഷ്യൽ സെന്റർ മേഖലക്കു കീഴിലാണ് പുതിയ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. മലയാളം മിഷൻ അധ്യാപിക അനിത റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവത്തിൽ എം.ടി. വാസുദേവൻ നായർ രചിച്ച ഭാഷപ്രതിജ്ഞ ചൊല്ലിയാണ് ആരംഭിച്ചത്. മലയാളം മിഷൻ ആമ്പൽ വിദ്യാർഥിനി പാർവതി ജ്യോതിഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൂര്യകാന്തി വിദ്യാർഥിനി മനസ്വിനി വിനോദ്, ആമ്പൽ വിദ്യാർഥിനി ദീക്ഷിത ജിജു നായർ കവിതകൾ ആലപിച്ചു. മേഖല കോഓഡിനേറ്റർ പ്രജിന അരുൺ, ചാപ്റ്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കൺവീനർ ബിജിത്കുമാർ, മലയാളം മിഷൻ അധ്യാപിക ഷൈനി ബാലചന്ദ്രൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.