പുരസ്കാര നിറവില്‍ മലയാളം മിഷന് റാക് ചാപ്റ്റര്‍
text_fieldsറാസല്‍ഖൈമ: തിരുവനന്തപുരത്ത് നടന്ന മലയാളം മിഷന് പുരസ്കാര വിതരണവേദിയില്‍ പത്തോളം വിജയപതക്കങ്ങള് ഏറ്റുവാങ്ങി മലയാളം മിഷന് റാക് ചാപ്റ്റര്‍. മികച്ച അധ്യാപകന് ഏര്‍പ്പെടുത്തിയ ആഗോള മലയാളം മിഷന് ബോധി പുരസ്കാര ജേതാവായ മലയാളം മിഷന് അധ്യാപികയും റാക് കണ്‍വീനറുമായ അഖില ടീച്ചര്‍, ആഗോള കാവ്യാലാപന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാമതെത്തിയ ഷിഫ്ന പരുത്തിപ്പാറ തുടങ്ങിയവര്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനില്‍നിന്ന് പുരസ്കാരങ്ങള്‍ സ്വീകരിച്ചു. പത്തോളം വ്യത്യസ്ത മത്സരയിനങ്ങളിലാണ് മലയാളം മിഷന് റാക് ചാപ്റ്റര്‍ വിദ്യാര്‍ഥികളും പ്രവര്‍ത്തകരും അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.
പൂക്കള മത്സരം സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ റാക് ചാപ്റ്ററിനാണ് ഒന്നാം സ്ഥാനം. പ്രാര്‍ഥന എലന്‍ ബൈജു, സമന്യ, കൃപനിഷ മുരളി, അര്ജുന്, കൃഷ്നീല്, കൃപ സൂസന്, ആദിനാഥ് തുടങ്ങിയ വിദ്യാര്‍ഥികളും വിവിധ വിഷയങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ജേതാക്കളായി. റാക് ചാപ്റ്ററിനുവേണ്ടി അഖില ടീച്ചര്‍, എക്സിക്യൂട്ടിവ് അംഗം ബബിത നൂര്‍ എന്നിവര്‍ മന്ത്രിയില്‍നിന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ നിസ്വാര്‍ഥ പരിശ്രമങ്ങളുമാണ് മലയാളം മിഷന് റാക് ചാപ്റ്ററിന് കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ചതെന്ന് ചെയര്മാന് കെ. അസൈനാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.