മലയാളം മിഷൻ ഷാർജ മേഖല പ്രവേശനോത്സവം
text_fieldsഷാർജ: മലയാളം മിഷൻ ഷാർജ മേഖലയുടെ ഈ വർഷത്തെ പ്രവേശനോത്സവം തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മാതൃഭാഷയെ അംഗീകരിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാനുള്ള സന്ദേശമാണ് മലയാളം മിഷൻ പ്രവാസി കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുന്നതെന്ന് മേയർ പറഞ്ഞു.
നമ്മുടെ സംസ്കാരത്തിെൻറ ഭാഗമാണ് ഭാഷ. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ഒരു ഒറ്റവാക്യം മതി മലയാളം മിഷെൻറ പ്രവർത്തനം മനസ്സിലാക്കാൻ. മഹാകവി വള്ളത്തോൾ നാരായണമേനോനെ അനുസ്മരിച്ച് നമ്മുടെ മലയാളഭാഷ പെറ്റമ്മയെപ്പോലെയാണെന്ന് മേയർ ഓർമിപ്പിച്ചു.
ശാസ്ത്രസാഹിത്യ പ്രവർത്തകനും നാടൻപാട്ട് കലാകാരനുമായി ദിവാകരെൻറ സ്വാഗത ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മലയാളം മിഷൻ യു.എ.ഇ കോഒാഡിനേറ്റർ കെ.എൽ. ഗോപി അധ്യക്ഷത വഹിച്ചു. ഗായത്രി ടീച്ചർ അവതരിപ്പിച്ച അനുശോചന കുറിപ്പിൽ മലയാളം മിഷൻ ഷാർജ മേഖല കമ്മിറ്റി അംഗവും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനുമായിരുന്ന മാധവൻ പാടിയെ അനുസ്മരിച്ചു.
ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയായിരുന്നു. കെ.കെ. കൃഷ്ണകുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി ജോൺസൺ, ശ്രീകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു. ദീപ്തി ടീച്ചർ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു. ഫ്രൻഡ്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മാസ് സനയ്യ, ഫ്രൻഡ്സ് അൽ നഹ്ദ തുടങ്ങിയ പഠന കേന്ദ്രങ്ങളിലാണ് പുതിയ പഠിതാക്കൾ ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.