മലയാളം മിഷൻ കൂടുതൽ പ്രവാസികളിലെത്തിക്കണം -മന്ത്രി രാജൻ
text_fieldsദുബൈ: മലയാളം മിഷനിൽ കണിക്കൊന്ന പരീക്ഷ പാസായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും അടുത്തഘട്ടമായ സൂര്യകാന്തിയുടെ പുസ്തകവിതരണവും റവന്യൂമന്ത്രി കെ. രാജൻ നിർവഹിച്ചു. മലയാളഭാഷ സ്വായത്തമാക്കാൻ കൂടുതൽ കുട്ടികൾ കടന്നുവരുന്നത് അഭിമാനകരമാണെന്നും കൂടുതൽ പ്രവാസികളിലേക്ക് ഇത് എത്തിക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലോക കേരളസഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, ലോക കേരളസഭ പ്രത്യേക ക്ഷണിതാവ് രാജൻ മാഹി, വിദഗ്ധസമിതി ചെയർമാൻ കിഷോർ ബാബു, ഓർമ ജനറൽ സെക്രട്ടറി കെ.വി. സജീവൻ, ലോക കേരളസഭ പ്രത്യേക ക്ഷണിതാവും അധ്യാപികയും വിദഗ്ധസമിതി അംഗവുമായ പി. ശ്രീകല, അഗ്മ ജനറൽ സെക്രട്ടറി സലീഷ്, യുവകലാസാഹിതി പ്രസിഡന്റ് വിൽസൺ തോമസ്, ഓർത്തഡോക്സ് പള്ളി പ്രതിനിധി ബിന്റു മാഷ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ദുബൈ ചാപ്റ്റർ ചെയർമാൻ ദിലീപ് സി.എൻ.എൻ അധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ ഫിറോസിയ നന്ദി രേഖപ്പെടുത്തി. മലയാളം മിഷൻ ദുബൈ ചാപ്റ്റർ അധ്യാപകർ നിർമിച്ച അക്ഷര വിഡിയോ യൂട്യൂബ് ചാനൽ റിലീസും മന്ത്രി നിർവഹിച്ചു. ജോ. സെക്രട്ടറി അംബുജം സതീഷ് അവതാരകയായി. ഐ.ടി കോഓഡിനേറ്റർ ഷംസി റഷീദ്, ജോ. കൺവീനർമാരായ ജ്യോതി രാംദാസ്, റിംന അമീർ, മുൻ ജോ. കൺവീനർ സുജിത, അധ്യാപകർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.