മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു
text_fieldsഫുജൈറ: മലയാള ഭാഷാപഠനത്തിന് പ്രവാസി വിദ്യാർഥികൾക്കായി കേരള സർക്കാർ ആരംഭിച്ച മലയാളം മിഷൻ പഠനകേന്ദ്രം ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ആരംഭിച്ചു. പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് സഞ്ജീവ് മേനോൻ നിർവഹിച്ചു.
മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും പരിപോഷണത്തിനായി മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രവാസി മലയാളി സമൂഹവും മാധ്യമങ്ങളും നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ചാപ്റ്റർ സെക്രട്ടറി മുരളീധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് അരുൺ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ കോഓഡിനേറ്റർ രാജശേഖരൻ വല്ലത്ത്, ചാപ്റ്റർ ജോ. സെക്രട്ടറിമാരായ സന്തോഷ് ഓമല്ലൂർ, ഒ.വി. സെറീന, ചാപ്റ്റർ കരിക്കുലം കമ്മിറ്റി ചെയർമാൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കുര്യൻ ജയിംസ് നന്ദി രേഖപ്പെടുത്തി. പോളി സ്റ്റീഫൻ (പ്രസിഡന്റ്), ബൈജു രാഘവൻ (വൈസ് പ്രസിഡന്റ്), കുര്യൻ ജയിംസ്(സെക്രട്ടറി), ഗോപിക അജയ്(ജോ. സെക്രട്ടറി), അജിത ടീച്ചർ(കോഓഡിനേറ്റർ), ബിജു കെ.ജി.(ജോ.കോഓഡിനേറ്റർ) തുടങ്ങിയവർ ഭാരവാഹികളായ പത്തംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
കണിക്കൊന്ന കോഴ്സ് ആയിരിക്കും പ്രാഥമികമായി ആരംഭിക്കുക. നീലക്കുറുഞ്ഞി കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്ന പഠിതാക്കൾക്ക് പത്താം തരത്തിന് തുല്യമായ സർട്ടിഫിക്കറ്റിന് അർഹതയുണ്ടായിരിക്കും. മലയാള മിഷന്റെ എല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വിശദ വിവരങ്ങൾക്ക് കുര്യൻ ജയിംസ് 05224 88048, പോളി സ്റ്റീഫൻ 0552537648 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.