മലയാളി ഫ്രം ബംഗ്ലാദേശ്
text_fieldsഉമ്മുൽഖുവൈൻ: ഷേവിങ് റേസർ വാങ്ങാൻ അജ്മാനിലെ ഗ്രോസറിയിൽ കയറി വില ചോദിച്ചപ്പോൾ രണ്ടേ എഴുപത്തഞ്ച് എന്ന് വില പറഞ്ഞു കടക്കാരൻ. കുറച്ച് കൂടുതലല്ലേ എന്ന ചോദ്യത്തിന് കുറച്ചെന്തെങ്കിലും ലാഭം വേണ്ടേ എന്ന് ഒട്ടും മുഷിപ്പിക്കാതെ മറുപടി. മാന്യമായി സംസാരിക്കുന്നവരോട് സ്വാഭാവികമായും നമ്മൾ നാടും പേരും ചോദിക്കുമല്ലോ. നാട്ടിലെവിടെയാ എന്ന ചോദ്യത്തിെൻറ ഉത്തരം ശരിക്കും ഞെട്ടിച്ചു^ ബംഗ്ലാദേശ്
ഇത് ഹാറൂൺ റഷീദ്. ബംഗ്ലാദേശിലെ ചിറ്റഗോങ് സ്വദേശി. ഏഴു വർഷമായി അജ്മാൻ റാഷിദീയയിൽ മലയാളികൾ നടത്തുന്ന അൽസെയ്ദ് േഗ്രാസറിയിൽ ജോലി ചെയ്യുന്നു. ജോലിയിൽ കയറി ഏതാനും മാസങ്ങൾക്ക് ശേഷം ഉടമസ്ഥൻ നാട്ടിൽ പോയപ്പോൾ മൂന്നു മാസം ഹാറൂൺ മാത്രമാണ് കടകൈകാര്യം ചെയ്തത്. മലയാളി കുടുംബങ്ങൾ ധാരാളം താമസിച്ചിരുന്ന ഇൗ ഭാഗത്ത് കടയിൽ വരുന്നവരും ഡെലിവറി ആവശ്യപ്പെട്ട് ഫോൺ ചെയ്യുന്നവരും ഏറെക്കുറെ മലയാളികൾ തന്നെ. അങ്ങിനെയാണ് മലയാളം ശീലിച്ചു തുടങ്ങിയത്. ഇപ്പോൾ സ്ഥാപന അധികൃതരോടും സഹപ്രവർത്തകരോടുമെല്ലാം ഏറെക്കുറെ മലയാളത്തിൽ തന്നെ സംസാരം.
മലയാളികൾ മലയാളമല്ലാത്ത ഏതു ഭാഷ സംസാരിച്ചാലും ഇക്കാലത്ത് അതു പുതുമയല്ല. ഒാരോ അറബ് രാജ്യക്കാരുടെയും ശൈലിയിൽ അവരേക്കാൾ ഭംഗിയിൽ അറബി സംസാരിക്കുന്ന നിരവധി മലയാളികളുണ്ട്. യു.എ.ഇയിലെ ഇമറാത്തി പരിപാടികളിൽപോലും അവതാരകനായി എത്തുന്ന മലയാളി .... തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണം. റഷ്യൻ, ഫിലിപ്പിനോ, ആഫ്രിക്കൻ ഭാഷയായ സ്വാഹിലി എന്നിവയെല്ലാം നന്നായി കൈകാര്യം ചെയ്യുന്ന മലയാളി കച്ചവടക്കാരും നമുക്ക് സുപരിചിരതരാണ്. എന്നാൽ മറ്റു രാജ്യക്കാർ പോയിട്ട് നമ്മുടെ അയൽ സംസ്ഥാനക്കാർ പോലും സമ്മതിക്കുന്ന കാര്യമാണ് മലയാളം സംസാരിക്കാൻ ബുദ്ധിമുട്ടാണെന്നത്. ഇവിടെയാണ് ഹാറൂൺ റഷീദ് എന്ന ബംഗ്ലാദേശുകാരൻ വ്യത്യസ്തനാവുന്നത്. മലയാളത്തെ മാത്രമല്ല, മലയാളക്കരയേയും ഇദ്ദേഹം നെഞ്ചിലേറ്റുന്നു. ഇതിനകം ഏറെ വിശേഷങ്ങൾ കേൾക്കുകയും ടി.വിയിൽ കാണുകയും ചെയ്തിട്ടുള്ള കേരളം ഒരിക്കലെങ്കിലും നേരിൽ കാണണമെന്നത് വലിയ മോഹമായി ഇപ്പോൾ മനസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.