ഇക്കുറി മലയാളി ഈദ്ഗാഹുകൾ സജീവമാകും
text_fieldsദുബൈ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം യു.എ.ഇയിൽ ഇത്തവണ പെരുന്നാൾ ദിനത്തിൽ മലയാളി ഈദ്ഗാഹുകൾ സജീവമാകും. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ കഴിഞ്ഞവർഷം ദുബൈയിൽ ഈദ്ഗാഹുകൾക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും മലയാളികൾ സംഘടിപ്പിക്കുന്ന ഈദ്ഗാഹുകൾ ഉണ്ടായിരുന്നില്ല. അതേസമയം, അറബിയിൽ ഖുതുബ നടത്തുന്ന ഇഫ്താറുകൾ കഴിഞ്ഞ വർഷം നടന്നിരുന്നു. മലയാളികളടക്കം ഈ ഈദ്ഗാഹുകളിലായിരുന്നു പങ്കെടുത്തിരുന്നത്. ഇക്കുറി ഈദ്ഗാഹുകളിൽ മലയാളം ഖുതുബയും മുഴങ്ങും. ദുബൈ മതകാര്യ വകുപ്പിനുകീഴിൽ അൽമനാർ ഗ്രൗണ്ടിൽ ഇത്തവണ മലയാളത്തിൽ ഖുതുബ നിർവഹിക്കുന്ന ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ ഭാരവാഹികൾ അറിയിച്ചു. മൗലവി അബ്ദുസലാം മോങ്ങം ഈദ് നമസ്കാരത്തിന് നേതൃത്വം നൽകും.
മുൻകാലങ്ങളിൽ മലയാളികളുടെ കൂടിച്ചേരലുകളുടെ വേദി കൂടിയായിരുന്നു മലയാളി ഈദ്ഗാഹുകൾ. എന്നാൽ, കോവിഡ് എത്തിയതോടെ എല്ലാ ഈദ്ഗാഹുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷത്തെ രണ്ട് പെരുന്നാളുകൾക്കും ഈദ്ഗാഹുകൾക്ക് അനുമതി നൽകിയിരുന്നെങ്കിലും മലയാളത്തിൽ ഖുതുബ ഉണ്ടായിരുന്നില്ല. അതേസമയം, പള്ളികളിൽ മലയാളം ഖുതുബ നടന്നിരുന്നു. മൻഖൂൽ അടക്കമുള്ള ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നതും മലയാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.