ഇന്ത്യൻ പവിലിയെൻറ അണിയറയിൽ മലയാളിക്കൂട്ടം
text_fieldsദുബൈ: എക്സ്പോയിലെ ഇന്ത്യൻ പവിലിയെൻറ അണിയറയിലെ ഭൂരിപക്ഷം പ്രവർത്തനങ്ങൾക്കും മലയാളി ടച്ച്.
മലയാളിയായി സി.പി. സാലിഹിെൻറ ഉടമസ്ഥതയിലുള്ള ആസാ ഗ്രൂപ്പിെൻറ നേതൃത്വത്തിലാണ് ഇന്ത്യൻ പവിലിയനിലെ വർണവിസ്മയങ്ങളും പ്രോഗ്രാമിങ്ങും ഒരുക്കിയിരിക്കുന്നത്. മൂന്നു മാസംകൊണ്ട് നൂറോളം ജീവനക്കാർ വിശ്രമമില്ലാതെ ജോലി ചെയ്താണ് പവിലിയെൻറ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് ആസാ ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സി.പി. സാലിഹ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അടുത്ത ആറുമാസം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതും ആസാ ഗ്രൂപ്പിെൻറ ഐ.ടി.സി വിഭാഗമാണ്. ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സ്‌ക്രീനിങ്ങാണ് ഉപയോഗിച്ചത്. 50 ഓളം സ്ഥാപനങ്ങളെ മറികടന്നാണ് തങ്ങളുടെ സ്ഥാപനത്തെ തെരഞ്ഞെടുത്തത്. ഇതിന് യു.എ.ഇ- ഇന്ത്യ സർക്കാറുകളോട് നന്ദിയുണ്ട്. അല്‍ വസ്ല് പ്ലാസയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രൂപഘടനയാണ് ഇന്ത്യന്‍ പവിലിയനിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി ഫസാര്‍ഡ്‌സ് ലൈറ്റ്‌സ് ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്തു.
പ്രത്യേക ദിവസങ്ങളിൽ ഡിജിറ്റൽ സ്ക്രീനുകളിൽ മാറ്റമുണ്ടാകും. 700 ചതുരശ്രമീറ്ററില്‍ നാലുനിലകളിലായി സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി വാള്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉദാഹരണമാണ്. ഇറക്കുമതി ചെയ്ത ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡുകളുടെ ഉപകരണമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള 16 പ്രോജക്ടുകള്‍, സെന്‍ട്രലൈസ്ഡ് വിഡിയോ കണ്‍ട്രോള്‍ പ്ലേ ബാക്ക് സിസ്റ്റം, സെന്‍ട്രലൈസ്ഡ് മ്യൂസിക് ആന്‍ഡ് സൗണ്ട് സിസ്റ്റം, സറൗണ്ടഡ് സൗണ്ട് സിസ്റ്റം എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ആസാ ഗ്രൂപ് സി.ഇ. അന്‍ഹര്‍ സാലിഹ്, ഡയറക്ടര്‍ ഫാരിസ്, ഐ.ടി ഡിവിഷന്‍ മാനേജര്‍ ഇബ്രാഹിം മുഹമ്മദ്, ടെക്‌നിക്കല്‍ മേധാവി നബീല്‍, ഓട്ടോമേഷന്‍ എൻജിനീയര്‍ നിഖില്‍, ബിസിനസ് ഡെവലപ്‌മെൻറ് മാനേജര്‍ അറാഫത്ത്, സീനിയര്‍ മാനേജര്‍ ഇബ്രാഹിംകുട്ടി തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.