സ്വാതന്ത്ര്യദിനം ആഘോഷിച്ച് യു.എ.ഇയിലെ മലയാളികൾ
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്) 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ഐ.എ.എസ് പരിസരത്ത് ദുബൈ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ വിസ-കമ്യൂണിറ്റി അഫയേഴ്സ് കോൺസൽ ഉത്തംചന്ദ് ദേശീയ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ഐ.എ.എസ് ആക്ടിങ് ജനറൽ സെക്രട്ടറി മനോജ് ടി. വർഗീസ് സ്വാഗതവും ട്രഷറർ ശ്രീനാഥ് കാടഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
റാസല്‍ഖൈമ: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനം വര്‍ണശബളമായി ആഘോഷിച്ച് റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്. ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം ദേശീയ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, സെക്രട്ടറി മധു ബി. നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വ്യത്യസ്ത കൂട്ടായ്മകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കാളികളായി.
റാസല്‍ഖൈമ: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്.സി). ഐ.ആര്.സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ സുനില്‍കുമാര്‍ ദേശീയ പതാക ഉയര്‍ത്തി.
ഐ.ആര്.സി പ്രസിഡന്റ് നിഷാം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് ജേക്കബ്, ഡോ. നിഗം, ഡോ. സവിത, ഹബീബ് മുണ്ടോള്‍, ജെ.ആര്.സി ബാബു, അന്‍സാര്‍ കൊയിലാണ്ടി, രാജീവ് രഞ്ജന്‍, അനില്‍ വിദ്യാധരന്, സുഭാഷ്, ഷാജി മണക്കാടന്, എം.ബി. അനീസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ.എം. മാത്യു സ്വാഗതമാശംസിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. പത്മരാജ്, മോഹന്‍ പങ്കത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദുബൈ: കേരളത്തിൽ നിന്നുള്ള പ്രവാസി സാഹസിക യാത്രികരുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം റാസൽഖൈമ മല നിരകളിൽ വിപുലമായി ആഘോഷിച്ചു.
സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വാതന്ത്ര്യ സമര നായകരായ ധീരദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ സംഭവനകളെക്കുറിച്ചും യു.എ.ഇ പോലുള്ള രാജ്യം നമ്മുടെ രാജ്യത്തിനും പൗരന്മാർക്കും നൽകുന്ന പരിഗണനയെക്കുറിച്ചും സ്വാതന്ത്ര്യദിന സന്ദേശത്തിൽ എ4 അഡ്വഞ്ചർ സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരി സംസാരിച്ചു. യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയഗാനത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ മലയാത്രയും മധുര വിതരണവും നടന്നു. റസീൻ റഷിദ്, ബിൻസി തോമസ്, അജാസ് ബീരാൻ, അദ്നാൻ കാലടി, അബ്ദുൽ റൗഫ്, വിനീത് മോഹൻ, ഷാനു കോഴിക്കോട്, സൂര്യ അരുൺ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
ദുബൈ: വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജ്യന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഗസ്റ്റ് 15ന് മിഡിലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ പതാക ഉയർത്തി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ. ബിജു എന്നിവർ ആശംസകൾ അറിയിച്ചു. യു.എ.ഇയിലെ ആദ്യ ന്യൂറോ ഡെവലപ്മെന്റ് തെറപ്പി സെന്ററിൽ നടന്ന ചടങ്ങിൽ മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, സെക്രട്ടറി രാജീവ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇഗ്നെഷ്യാസ്, അജിത് കുമാർ, ജോൺ ഷാരി, രേഷ്മ റെജി, അനിതാ സന്തോഷ്, സൗമ്യ, ടെസ്സി, മിലാന അജിത്, കെ.പി. വിജയൻ, ജോഫി തുടങ്ങിയവർ പങ്കെടുത്തു. നാൽപതോളം നിശ്ചയദാർഢ്യമുള്ള കുട്ടികളുമൊത്ത് ദേശീയഗാനം ആലപിക്കുകയും ചെയ്തതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി. എസ്. ബിജുകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.