ജൈടെക്സിൽ തിളങ്ങി മലയാളി കമ്പനി
text_fieldsദുബൈ: നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന ജൈടെക്സിൽ തിളങ്ങി മലയാളി കമ്പനി. ബിസിനസ് പ്രോസസ് സർവിസസ് കമ്പനിയായ എച്ച്.ടി.ഐ.സി ഗ്ലോബൽ ആണ് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള എസ്.എം.ഇ സൂപ്പർമാർക്കറ്റ് എന്ന വേറിട്ട ആശയം അവതരിപ്പിച്ചത്. ഐ.ടി, എച്ച്.ആർ, ഡിജിറ്റൽ മാർക്കറ്റിങ്, അക്കൗണ്ടിങ്, ഫിനാൻസ്, ഇ.ആർ.പി, വെബ്സൈറ്റ് ഡെവലപ്മെന്റ് ഉൾപ്പെടെ നിരവധി സാങ്കേതിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സംവിധാനമാണ് എസ്.എം.ഇ സൂപ്പർമാർക്കറ്റ്.
ടെക്, ഫിനാൻസ്, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ ഇടത്തരം സംരംഭങ്ങളുടെ ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്ത സോഫ്റ്റ്വെയർ ഉൽപന്നങ്ങളും സാങ്കേതിക സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ ചെറുകിട സംരംഭങ്ങൾക്ക് വിപണിക്ക് അനുസൃതമായി മുന്നേറാൻ സഹായിക്കുക എന്ന ലക്ഷ്യമാണ് എച്ച്.ടി.ഐ.സി ഗ്ലോബൽ മുന്നോട്ടുവെക്കുന്നതെന്ന് സി.ഇ.ഒ ഡിന്റോ അക്കര പറഞ്ഞു.
എസ്.എം.ഇ സൂപ്പർമാർക്കറ്റ് എന്നത് സാങ്കേതിക സേവനങ്ങൾ നൽകുന്നതിനു മാത്രമല്ല ചെറുകിട സംരംഭങ്ങളുടെ പൊതുവായ പ്രതിസന്ധികളെ മറികടക്കാനുള്ള സാഹചര്യമുണ്ടാക്കി സംരംഭത്തിന്റെ വലുപ്പമോ ബജറ്റോ പരിഗണിക്കാതെ അവരെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിദഗ്ദ്ധരാക്കുന്നതിനുള്ള പദ്ധതി കൂടിയാണ്.
ബിസിനസുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സുസ്ഥിരവികസനം ഉറപ്പുവരുത്തുവാനുമുള്ള നിരവധി സാങ്കേതിക സേവനങ്ങൾ കഴിഞ്ഞ 16 വർഷമായി നൽകിവരുന്ന സ്ഥാപനമാണ് എച്ച്.ടി.ഐ.സി ഗ്ലോബൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.