നാട്ടിലേക്ക് പോകുന്നവർക്ക് 25 ടിക്കറ്റ് നൽകുമെന്ന് മലയാളി
text_fieldsഅജ്മാൻ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി രേഖകൾ ശരിയാക്കി നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിന് ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി മലയാളി. അജ്മാനിൽ ഡ്രൈവിങ് സ്ഥാപനം നടത്തുന്ന തിരൂർ വൈലത്തൂർ സ്വദേശി ജംഷീർ ബാബുവാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്.
സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയുടെ നിർദേശത്തെ ത്തുടർന്നാണ് പ്രയാസപ്പെടുന്ന 25 പേർക്ക് നാട്ടിലേക്ക് വിമാന ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്. രേഖകൾ ശരിയായിട്ടും നാട്ടിലേക്കുപോകാൻ ടിക്കറ്റിന് ബുദ്ധിമുട്ടുന്ന നിരവധി പേർ തന്നെ വിളിച്ചതായി അഷ്റഫ് താമരശ്ശേരി പറഞ്ഞു.
ഇതേത്തുടർന്ന് ജംഷീറുമായി ബന്ധപ്പെട്ടപ്പോഴാണ് 25 ടിക്കറ്റുകൾ നൽകാൻ തയാറായതെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും അതിനാലാണ് ബുദ്ധിമുട്ടുന്നവർക്ക് തന്നാൽ കഴിയുന്ന ചെറിയ സഹായം നൽകാൻ തയാറായതെന്നും ജംഷീർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 0523184657 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.