Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളി സ​മാ​ജം...

മ​ല​യാ​ളി സ​മാ​ജം സ​മ്മ​ർ ക്യാ​മ്പ് സ​മാ​പി​ച്ചു

text_fields
bookmark_border
summer camp
cancel
camera_alt

അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം അ​നു​രാ​ഗ് മെ​മ്മോ​റി​യ​ൽ സ​മ്മ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

അ​ബൂ​ദ​ബി: മ​ല​യാ​ളി സ​മാ​ജം അ​നു​രാ​ഗ് മെ​മ്മോ​റി​യ​ൽ സ​മ്മ​ർ ക്യാ​മ്പ് ‘വേ​ന​ൽ പ​റ​വ​ക​ൾ’ സ​മാ​പി​ച്ചു. 16 ദി​വ​സം നീ​ണ്ട ക്യാ​മ്പി​ൽ കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റു​മാ​യ അ​ല​ക്സ് താ​ളൂ​പ്പാ​ട​ത്ത്, ഷി​ജി​ൻ പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ക്യാ​മ്പ് ന​യി​ച്ചു.

എ​ല്ലാ​ദി​വ​സ​വും ന​ട​ന്ന അ​ര​മ​ണി​ക്കൂ​ർ യോ​ഗ ക്ലാ​സ് കു​ട്ടി​ക​ൾ​ക്ക് കാ​യി​ക​വും മാ​ന​സി​ക​വു​മാ​യ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു. ന​ല്ല ക്യാ​മ്പ​റാ​യി അ​ന്ന​പൂ​ർ​ണ അ​ഭി​ലാ​ഷ് (സീ​നി​യ​ർ), ദൃ​ശ്യ സ​ജി​ത്ത് (ജൂ​നി​യ​ർ) എ​ന്നി​വ​രെ​യും ബെ​സ്റ്റ് ക്യാ​മ്പ് ഡ​യ​റി സാ​യൂ​ജ്യ സു​നി​ൽ (സീ​നി​യ​ർ), അ​ന്ന മ​റി​യം (ജൂ​നി​യ​ർ) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

മ​ഹാ​ത്മാ ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക്ക​ർ, മ​ദ​ർ തെ​രേ​സ എ​ന്നി​ങ്ങ​നെ നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് കു​ട്ടി​ക​ൾ ക്യാ​മ്പി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്‍റു​ക​ൾ നേ​ടി​യ മ​ഹാ​ത്മാ ഗാ​ന്ധി ഗ്രൂ​പ് അ​നു​രാ​ഗ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി​ക്ക് അ​ർ​ഹ​രാ​യി.

അ​ഹ​ല്യ ഗ്രൂ​പ് സീ​നി​യ​ർ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മി​ലേ​നി​യം ഹോ​സ്പി​റ്റ​ൽ അ​സി​സ്റ്റ​ന്‍റ്​ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ടീ​ന, ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ റ​ഫീ​ക്ക് പി.​ടി, കോ​ഓ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി. ​യേ​ശു​ശീ​ല​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു വാ​ര്യ​ർ, അ​നി​ൽ​കു​മാ​ർ ടി.​ഡി, റ​ഷീ​ദ് കാ​ഞ്ഞി​ര​ത്തി​ൽ, ടോ​മി​ച്ച​ൻ വ​ർ​ക്കി, സാ​ബു അ​ഗ​സ്റ്റി​ൻ, വ​നി​ത ആ​ക്ടി​ങ് ക​ൺ​വീ​ന​ർ സൂ​ര്യ അ​ഷാ​ർ​ലാ​ൽ, ക്യാ​മ്പ് ഡ​യ​റ​ക്ട​ർ​മാ​ർ ബാ​ല​വേ​ദി പ്ര​സി​ഡ​ന്റ് ഷെ​ഹ്‌​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

sപു​ന്നൂ​സ് ചാ​ക്കോ, സു​ധീ​ഷ് കൊ​പ്പം, സാ​ജ​ൻ, ഷാ​ജി​കു​മാ​ർ, അ​മീ​ർ ക​ല്ല​മ്പ​ലം, ഷു​ഹൈ​ബ്, ഹു​സ്സൈ​ൻ പി.​ടി. റി​യാ​സ് പി.​ടി. ബ​ദ​രി​യ്യ, ജ​യ സാ​ജ​ൻ, അ​നീ​ഷ്യ, ക​വി​ത, സ​രി​സ, സി​ന്ധു ലാ​ലി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSummer Camp
News Summary - Malayali Samajam summer camp concluded
Next Story