മലയാളി സമാജം യുവജനോത്സവം 31 മുതൽ
text_fieldsഅബൂദബി: മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമോറിയൽ യു.എ.ഇ ഓപൺ യുവജനോത്സവ ം ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചി പ്പുടി, നാടോടി നൃത്തം, ലളിതഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, പ്രച്ഛന്നവേഷം, മോണോ ആക് ട് തുടങ്ങി 13 ഇനങ്ങളിലായുള്ള മത്സരങ്ങളിൽ വിവിധ എമിറേറ്റുകളിൽനിന്നുള്ള 250ലേറെ വിദ്യാർഥികൾ പങ്കെടുക്കും.
നാല് ഗ്രൂപ്പുകളിലായുള്ള മത്സരത്തിൽ ഒാരോ ഗ്രൂപ്പിലും ഏറ്റവും കൂടുതൽ പോയിൻറ് നേടുന്നവർക്ക് പ്രത്യേക സമ്മാനം നൽകും. യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന വിദ്യാർഥിയെ സമാജം കലാതിലകമായി തെരഞ്ഞെടുക്കും. അഹല്യ ഗ്രൂപ്പ് നൽകുന്ന ശ്രീദേവി മെമോറിയൽ ട്രോഫിയാണ് വിജയിക്ക് സമ്മാനിക്കുക.
മത്സരിക്കാൻ താൽപര്യമുള്ളവർ ജനുവരി 30ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമാജം പ്രസിഡൻറ് ടി.എ. നാസർ, ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, അൽ ബുസ്താൻ സ്പെഷാലിറ്റി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ആർ. അനിൽ കുമാർ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകർ, സമാജം ഭാരവാഹികളായ റഫീഖ്, സജീവ്, അപർണ സന്തോഷ്, സാംസൺ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.