അജ്മാനിലെ മലയാളി പണ്ഡിതൻ ആര്‍.വി. അലി മുസ്ലിയാര്‍ നിര്യാതനായി
text_fieldsഅജ്മാന്‍: അജ്മാനിലെ മതപ്രബോധന രംഗത്തെ നിറ സാന്നിധ്യമായിരുന്ന ആര്‍.വി. അലി മുസ്ലിയാര്‍ (78) നിര്യാതനായി. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്ന് പള്ളിയില്‍ പോയി വീട്ടിൽ മടങ്ങിയെത്തിയ ഉസ്താദ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ അജ്മാനിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
1977ൽ കപ്പൽ മാർഗമാണ് തൃശൂര്‍ കേച്ചേരി സ്വദേശിയായ അലി ഉസ്താദ് യു.എ.ഇയില്‍ എത്തുന്നത്. 1981 മുതൽ 2022 ഡിസംബർ വരെ യു.എ.ഇ ഔഖാഫിൽ ഇമാമായി ജോലി ചെയ്തു. അജ്മാനിലെ സമസ്ത സിലബസ് പ്രകാരം നടക്കുന്ന നാസർ സുവൈദി മദ്റസയുടെയും ഇമാം നവവി മദ്റസയുടെയും രക്ഷാധികാരിയാണ്. തൃശൂർ ജില്ല അജ്‌മാൻ കെ.എം.സി.സി പ്രസിഡന്‍റ്, അജ്‌മാൻ സ്റ്റേറ്റ് കെ.എം.സി.സി വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും മത കാര്യങ്ങളിൽ ഉപദേശകനായും പ്രവർത്തിച്ചിരുന്നു.
സമസ്തയുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന വ്യക്തിത്വമാണ് അലി മുസ്ലിയാര്‍. ഇമാറാത്തിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതൃത്വത്തിലുണ്ടായിരുന്നു. പിതാവ്: മൊയ്തീൻകുട്ടി മുസ്‌ലിയാർ. മാതാവ്: സൈനബ. ഭാര്യ: മറിയം. മക്കൾ: ഇബ്രാഹിം, കമാലുദ്ദീൻ, ഫുസൈൽ, റഫീദ, റഹീല. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ളുഹ്ർ നമസ്കാരാനന്തരം അജ്മാൻ ജർഫ് ഖബറിസ്ഥാനില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.