മൽക സിൽവർ ജൂബിലി ആഘോഷിച്ചു
text_fieldsഷാർജ: ഷാർജയിലെ പ്രമുഖ കല, സാംസ്കാരിക സംഘടനയായ മൽക (മലയാളി കൾചറൽ ആക്ടിവിറ്റീസ്) സിൽവർ ജൂബിലി ആഘോഷിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മൽക പ്രസിഡന്റ് യൂസുഫ് സഗീർ അധ്യക്ഷതവഹിച്ചു. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ആശംസകൾ അറിയിച്ചു.
കല, സാംസ്കാരിക വ്യാവസായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു. ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിമിന്റെ രൂപകൽപനയിലും സംവിധാനത്തിലും അണിയിച്ചൊരുക്കിയ ‘വിൻഡ് ആൻഡ് വൈബ്’ എന്ന കലാവിരുന്നും അരങ്ങേറി.
മുൻ ക്ലബ് എഫ്.എം ആർജെ ഡോ. ശ്രുതി മുരളീധരൻ അവതാരകയായിരുന്ന ചടങ്ങിൽ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സി.പി. സാലിയെ മൽക പേഴ്സനാലിറ്റി ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.