മാളുകളിലെ പ്രാർഥന മുറികൾ തുറക്കാൻ അനുമതി
text_fieldsദുബൈ: മാളുകളിലെ പ്രാർഥന മുറികൾ തുറന്നുകൊടുക്കാൻ യു.എ.ഇ ദുരന്ത നിവാരണ സമിതി അനുമതി നൽകി. തിങ്കളാഴ്ച മുതലാണ് തുറക്കുന്നത്. ശേഷിയുടെ 30 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനാനുമതി. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും മാളുകളിലെ പ്രാർഥന മുറികൾക്ക് വിലക്ക് തുടർന്നിരുന്നു.
എന്നാൽ, ആരാധനാലയങ്ങൾക്ക് നൽകിയ മുൻകരുതൽ നിർദേശങ്ങൾ മാളുകളിലെ പ്രാർഥന മുറികളിലും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒാരോ പ്രാർഥനക്ക് ശേഷവും അണുനശീകരണം നടത്തണം. അംഗശുദ്ധി വരുത്തുന്ന സ്ഥലവും അണുനശീകരണം നടത്തണം. ഒാരോ പ്രാർഥന സമയത്തിന് ശേഷവും അടച്ചിടണം. ഒറ്റത്തവണ ഉപേയാഗിക്കുന്ന മുസല്ലകൾ ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.