ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മമ്മൂട്ടി ഫാൻസ്
text_fieldsദുബൈ: നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി ഫാൻസ് ഇന്‍റർനാഷനൽ യു.എ.ഇ ചാപ്റ്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ബുധനാഴ്ച മമ്മൂട്ടി ഫാൻസ് സ്റ്റേറ്റ് കമ്മിറ്റിയുമായി ചേർന്ന് കോഴിക്കോട് ചേവായൂർ കുഷ്ഠരോഗ ആശുപത്രിയിൽ ഒരുമാസത്തേക്ക് അവശ്യസാധനങ്ങൾ എത്തിക്കും.
കോഴിക്കോട് വെസ്റ്റ്ഹിൽ ഹോമിലേക്ക് ഓണസദ്യയും മൂവാറ്റുപുഴയിലുള്ള സ്‌നേഹവീട്ടിലെ അമ്മമാർക്ക് ഒരു മാസത്തേക്ക് എല്ലാ അവശ്യസാധനങ്ങളും ഓണസദ്യയും നൽകുകയും ചെയ്യും. 'ഐ ആം നോട്ട് അലോൺ' സംഘടന വഴി ആശുപത്രികളിലും വഴിയോരങ്ങളിലും കഴിയുന്നവർക്ക് ഉച്ചഭക്ഷണ വിതരണവും സംഘടിപ്പിക്കുന്നുണ്ട്. 10ന് അബൂദബിയിൽ രക്തദാന കാമ്പയിൻ, 27ന് ദുബൈയിൽ രക്തദാന കാമ്പയിൻ പരിപാടികളും സംഘടിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ് യു.എ.ഇ ചാപ്റ്റർ പ്രസിഡന്‍റ് മൻസൂർ സാദിക്ക്, സെക്രട്ടറി ഫിറോസ് ഷാ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.