ചെന്നായയെ വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsദുബൈ: ചെന്നായയെ വിൽക്കാൻ ശ്രമിച്ചയാളെ ദുബൈ പൊലീസ് പിടികൂടി. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.പിടിച്ചെടുത്ത ചെന്നായ്ക്ക് ദുബൈ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ആവശ്യമായ ചികിത്സയും സുരക്ഷയും ഒരുക്കിയതായി പൊലീസ് അറിയിച്ചു.
വന്യജീവികളെയും വംശനാശ ഭീഷണിയുള്ള ജീവജാലങ്ങളെയും ഉപദ്രവിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ദുബൈ പൊലീസ് രൂപപ്പെടുത്തിയ പ്രത്യേകസംഘം ആദ്യമായി കൈകാര്യം ചെയ്ത കേസാണിത്. മൃഗങ്ങളെ അനധികൃതമായി വിൽക്കുന്നത് തടയുകയാണ് ദുബൈ പൊലീസിലെ പരിസ്ഥിതി കുറ്റകൃത്യ വിഭാഗത്തിെൻറ ദൗത്യം.
ചിലർ വന്യമൃഗങ്ങളെ സ്വന്തമാക്കുകയും വിൽക്കുകയും പൊതുഇടങ്ങളിലും സമൂഹ മാധ്യങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനാലാണ് ദുബൈ പൊലീസ് ഇതിനായി പ്രത്യേക വകുപ്പ് രൂപവത്കരിച്ചതെന്ന് ബ്രിഗേഡിയർ ജമാൽ അൽ ജല്ലാഫ് പറഞ്ഞു.
അപകടകരമായ മൃഗങ്ങളെ കൈവശം വെക്കുന്നത് ഫെഡറൽ നിയമത്തിെൻറ ആർട്ടിക്ൾ 19പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കേസിൽ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. 50,000 ദിർഹം മുതൽ അഞ്ചുലക്ഷം വരെയാണ് പിഴ -അദ്ദേഹം വ്യക്തമാക്കി.ചെന്നായ്യെ വിൽക്കാൻ ശ്രമിച്ചയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.