ഉറങ്ങികിടന്ന യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsദുബൈ: ഉറങ്ങികിടന്ന യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കയ്യാലക്കൽ ഇരവിപുരം സ്വദേശി റാഹില മൻസിൽ അബ് ദുൽ മുഹമ്മദ് നവാബിെൻറ മകൻ നബീൽ മുഹമ്മദ്(32) ആണ് കറാമയിലുള്ള താമസ സ്ഥലത്ത് വെച്ച് മരിച്ചത്. മെഡോർ 24x7 ആശുപത ്രിയിൽ പർച്ചേസ് വിഭാഗത്തിൽ ജോലി ചെയ്തുവരുകയായിരുന്നു.
ഞായറാഴ്ച രാവിലെ ഉറക്കം ഉണരാതിരുന്നതിനെ തുടർന്ന് കൂടെയുള്ളവർ വിളിച്ചു നോക്കുകയായിരുന്നു. പല തവണ വിളിച്ചിട്ടും ഉണരാതായതോടെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മിൻഷയാണ് ഭാര്യ. മാതാവ്: അസി നവാബ്.
ദുബൈ പൊലീസ് ഹെഡ് ക്വാർട്ടേഴിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാത്രി 12 മണിക്കുള്ള ഷാർജ-തിരുവനന്തപുരം വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോവുമെന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദുബൈ സോനപൂർ എംബാമിങ് സെൻററിൽ മയ്യത്ത് നമസ്കാരത്തിന് ശേഷം പൊതുദർശനത്തിന് വെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.