സഹപരിശീലകരായി ഇമറാത്തികൾ സ്പോർട്സ് ക്ലബുകളിൽ നിർബന്ധം
text_fieldsദുബൈ: ദുബൈയിലെ സർക്കാറിനു കീഴിലുള്ള സ്പോർട്സ് ക്ലബുകളിലും കമ്പനികളിലും കായിക ടീമുകളുടെ സഹപരിശീലകരായി ഇമറാത്തികളെ നിയമിക്കണമെന്ന് ഉത്തരവ്.ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വദേശി പൗരന്മാർക്ക് കായിക രംഗത്ത് കൂടുതൽ അവസരമൊരുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തീരുമാനം.
ദേശീയ തലത്തിൽ കൂടുതൽ പരിശീലകരെ വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യവും ഇതിനുണ്ട്.സർക്കാറിനു കീഴിലുള്ള എല്ലാ സ്പോർട്സ് ക്ലബുകളുടെയും പ്രമുഖ ടീമിെൻറ അസിസ്റ്റൻറ് കോച്ചായാണ് ഇവരെ നിയമിക്കേണ്ടത്. ഈ സീസൺ മുതൽ ഇത് പ്രാബല്യത്തിൽ വരുത്തണം. ക്ലബുകൾക്കും സ്പോർട്സ് കമ്പനികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകി.
അടിയന്തരമായി നടപ്പാക്കണം. പരിശീലകർക്ക് ആവശ്യമായ സൗകര്യമൊരുക്കാനും നിർദേശം നൽകി. ഈ ജോലി ചെയ്യാനുള്ള ഔദ്യോഗിക യോഗ്യത നേടിയവരെയാണ് നിയമിക്കേണ്ടത്. അതോടൊപ്പം പരിശീലകർക്കായി ശിൽപശാലകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്.
ദുബൈയിലെ സർക്കാർ സ്പോർട്സ് ക്ലബുകളിൽ 54 ശതമാനവും ഇമറാത്തികളാണ്. 130 പരിശീലകരാണ് ആകെയുള്ളത്. ഇതിൽ 70 പേരും യു.എ.ഇ പൗരന്മാരാണ്. അടുത്തിടെ 10 പേർ പ്രോ ലൈസൻസ് നേടിയിരുന്നു. ഇവരിൽ ഏഴുപേരും ദുബൈക്ക് പുറത്തുള്ള ടീമുകളുടെ പരിശീലകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.