മഞ്ചേശ്വരം മതേതരത്വത്തിെൻറ മണ്ണ് –എ.കെ.എം. അഷ്റഫ് എം.എൽ.എ
text_fieldsഅബൂദബി: സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരം മണ്ഡലം മതേതരത്തിെൻറ മണ്ണാണെന്നും മുൻകാല നേതാക്കന്മാരുടെ പ്രവർത്തനഫലമാണെന്നും അതിനെ തകർക്കാൻ ആർക്കും സാധ്യമല്ലെന്നും എ.കെ.എം. അഷ്റഫ് എം.എൽ.എ പറഞ്ഞു.
അബൂദബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുറഹ്മാൻ കമ്പള ബായാർ പ്രാർഥന നടത്തി. മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് ഉമ്പു ഹാജി പെർള അധ്യക്ഷത വഹിച്ചു. അബൂദബി സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കെ.എം.സി.സി ട്രഷറർ പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം, സംസ്ഥാന ഓർഗനൈസ് സെക്രട്ടറി എൻജിനീയർ സി. സമീർ തൃക്കരിപ്പൂർ, കാസർകോട് ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് അസീസ് പെർമുദെ, ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ടി.എ. മൂസ, സെക്രട്ടറി എം. അബ്ബാസ്, ജില്ല വൈസ് പ്രസിഡൻറ് എം.ബി. യൂസുഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് വി.ടി. ഖാലിദ്, കെ.കെ. സുബൈർ, അബ്ദുല്ല മദമൂലേ, മുഹമ്മദ് കുഞ്ഞി ഉച്ചിൽ, അബ്ദുല്ല മദേരി, മുജീബ് മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.