മനോഹരമായ വിശ്രമജീവിതത്തിന് മനോഹരൻ മടങ്ങുന്നു
text_fieldsദുബൈ: നാലു പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് കണ്ണൂർ മാടായി സ്വദേശി മനോഹരൻ നാട്ടിലേക്ക് മടങ്ങുന്നു. അൽ ഹബ്ത്തൂർ ഗ്രൂപ്പിെൻറ (ബി.ഐ.സി കോൺട്രാക്ടിങ്) ബിൽഡിങ് കൺസ്ട്രക്ഷൻ കമ്പനിയിൽ പി.ആർ.ഒ -ഗവൺമെൻറ് അഫയേഴ്‌സ് ഓഫിസർ തസ്തികയിൽനിന്ന് വിരമിച്ചാണ് മടങ്ങുന്നത്. പ്രവാസജീവിതത്തിലെ 40 വർഷവും ഒരേ സ്ഥാപനത്തിൽ തന്നെ ജോലിചെയ്യാൻ കഴിഞ്ഞത് മനോഹരെൻറ സ്വീകാര്യതക്ക് ഉദാഹരണമാണ്. 1980- ജൂണിലാണ് അദ്ദേഹം യു.എ.ഇയിൽ എത്തിയത്. ആദ്യ നാളുകളിൽ റാസൽ ഖൈമയിൽ ജോലി അന്വേഷിച്ച് നടന്നെങ്കിലും കിട്ടിയില്ല.
പിന്നീടാണ് അൽ അബ്തൂർ ഗ്രൂപ്പിനൊപ്പം ചേർന്നത്. 61 വയസ്സായ മനോഹരൻ വിരമിക്കൽ സമയത്തിന് മു േമ്പ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ രേഖയെയും മക്കളായ ഐശ്വര്യയെയും നന്ദകിഷോറിനെയും ഇടക്ക് ദുബൈയിൽ സന്ദർശനത്തിന് എത്തിച്ചിരുന്നു. വീട് നിർമിക്കാനായതും മക്കളെ പഠിപ്പിക്കാൻ കഴിഞ്ഞതും ബന്ധുക്കൾക്ക് യു.എ.ഇയിൽ ജോലി വാങ്ങിനൽകിയതുമാണ് മനോഹരെൻറ പ്രധാന സമ്പാദ്യങ്ങൾ. ചൊവ്വാഴ്ച കമ്പനിയിൽനിന്നിറങ്ങിയ അദ്ദേഹം സ്ഥാപനവുമായുള്ള ഇടപാടുകൾ തീർത്തശേഷം നാട്ടിലേക്ക് മടങ്ങും. നാല് പതിറ്റാണ്ടിെൻറ സേവനത്തിന് ഊഷ്മള യാത്രയയപ്പ് നൽകിയാണ് അദ്ദേഹത്തെ കമ്പനി യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.