ഉറങ്ങിപ്പോയി; ഷാജഹാനെ കൂട്ടാതെ ചാർേട്ടഡ് വിമാനം പറന്നു
text_fieldsദുബൈ: ദുബൈ അന്താരാഷ്ട്ര വിമാത്താവളത്തിലെ ടെർമിനൽ ബിയിലെ കസേരിയിലിരുന്ന് അര മണിക്കൂർ ഉറങ്ങിയത് മാത്രമാണ് ഷാജഹാെൻറ ഒാർമ. കണ്ണ് തുറന്നപ്പോൾ വിമാനം അതിെൻറ വഴിക്ക് പോയി. അരമണിക്കൂറത്തെ ഉറക്കത്തിെൻറ ഫലമായി ഷാജഹാൻ ഇന്നലെ രാത്രിയും ഉറങ്ങിയത് ദുബൈ വിമാനത്താവളത്തിലാണ്. വിസ റദ്ദായതിനാലും എമിഗ്രേഷൻ പൂർത്തിയായതിനാലും പുറത്തിറങ്ങാൻ കഴിയാത്ത ഷാജഹാന് ഇന്ന് രാത്രി കൂടി വിമാനത്താവളത്തിലെ കസേരയെ ആശ്രയിക്കേണ്ടി വരും. ഞായറാഴ്ച പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയിൽ ദുബൈ വിമാനത്താവളത്തിൽ ഉറക്കംനഷ്ടപ്പെട്ട് കാത്തിരിക്കുകയാണ് ഷാജഹാൻ.
ആറ് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാടണയാൻ കൊതിച്ചാണ് തിരുവനന്തപുരം കാട്ടാക്കട അഹദ് മൻസിലിൽ ഷാജഹാൻ രാവിലെ എട്ടിന് വിമാനത്താവളത്തിൽ എത്തിയത്. കെ.എം.സി.സി ആദ്യമായി ചാർട്ട് ചെയ്ത എമിറേറ്റ്സിെൻറ ജംബോ വിമാനത്തിൽ പുറപ്പെടാനായിരുന്നു ടിക്കറ്റെടുത്തിരുന്നത്. വൈകുന്നേരം അഞ്ച് മണിക്കായിരുന്നു വിമാനം. 4.30 വരെ കണ്ണ് തുറന്നിരുന്നതായി ഒാർമയുണ്ട്. പിന്നീട് മയങ്ങിപ്പോയി. അര മണിക്കൂർ കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ കൂടെയുണ്ടായിരുന്ന യാത്രക്കാരെയൊന്നും കാണാനില്ല. അന്വേഷിച്ചപ്പോഴാണറിയുന്ന് താൻ പോകേണ്ടിയിരുന്ന ചാർേട്ടഡ് വിമാനം പറന്നുവെന്ന വിവരം. ഇനിയെന്ത് ചെയ്യുമെന്നറിയാത്ത ഷാജഹാൻ അധികൃതരുമായി ബന്ധപ്പെട്ടു.
എമിഗ്രേഷൻ പൂർത്തിയായതിനാലും വിസ റദ്ധാക്കിയതിനാലും പുറത്തിറങ്ങാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഒടുവിൽ, കെ.എം.സി.സിയുടെ ഇടപെടലിനെ തുടർന്ന് അടുത്ത വിമാനത്തിൽ നാട്ടിലെത്തിക്കാമെന്ന് അധികൃതർ അറിയിച്ച ആശ്വാസത്തിലാണ് ഷാജഹാൻ. ഞായറാഴ്ചയാണ് എമിറേറ്റ്സിെൻറ അടുത്ത വിമാനം. ടിക്കറ്റ് റദ്ധാക്കിയതിെൻറ പിഴ തുക നൽകേണ്ടി വരും. ഭക്ഷണമാണ് പ്രശ്നം. ടെർമിനലിെൻറ ഉള്ളിലായതിനാൽ മറ്റുള്ളവർക്ക് പ്രവേശനമില്ല. ഇവിടെ നിന്ന് ഭക്ഷണം കഴിക്കൽ മുതലാകുകയുമില്ല. എങ്കിലും കഴിച്ചേല്ല പറ്റൂ എന്ന് ഷാജഹാൻ പറയുന്നു. ടിക്കറ്റ് കൺഫേം ആകാത്തതിനാൽ ശനിയാഴ്ച രാത്രിയും ഇതിനായുള്ള അന്വേഷണത്തിലായിരുന്നു. അതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ തന്നെ അബൂദബിയിൽ നിന്ന് പുറപ്പെട്ട് ദുബൈയിൽ എത്തുകയും ചെയ്തു. അതിനാലാണ് ഉറങ്ങിപ്പോയതെന്ന് 53കാരനായ ഷാജഹാൻ പറയുന്നു. ആറ് വർഷമായി അബൂദബിയിലാണ് േജാലി. പണി കുറവായതിനാലാണ് വിസ റദ്ധാക്കി നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചത്. ആളെ കിട്ടാത്തതിനാൽ ഷാജഹാെൻറ ലഗേജും ഇവിടെ നിന്ന് അയച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.