മറഡോണയുടെ വിയോഗം; നെഞ്ച് തകർന്ന് സുലൈമാൻ
text_fieldsദുബൈ: ഡീഗോ മറഡോണക്ക് കായികലോകം കണ്ണീരോടെ വിടപറയുേമ്പാൾ ഹൃദയം തകർന്ന് ഒരാൾ ഇവിടെ ദുബൈയിലുണ്ട്. മറഡോണയുടെ ഡ്രൈവർ മലപ്പുറം താനൂർ അയ്യായ നെല്ലിശേരി സുലൈമാൻ. പത്ത് വർഷത്തിനിടെ എന്നൊക്കെ മറഡോണ ദുബെയിൽ എത്തിയിട്ടുണ്ടോ, അന്നെല്ലാം മറഡോണയുടെ കാറിെൻറ സാരഥിയായി സുലൈമാനുമുണ്ടായിരുന്നു. വീടിനകത്തും പുറത്തും കളിക്കളത്തിലും നിശാക്ലബ്ബിലുമെല്ലാം മറഡോണക്കൊപ്പം സുലൈമാനുമെത്തിയിരുന്നു. പിറന്നാൾ ദിനത്തിൽ ആശംസയർപ്പിക്കാൻ വിളിച്ചപ്പോൾ 2022ൽ ഖത്തറിൽ കാണാമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും കണ്ണീരോടെ സുലൈമാൻ ഓർക്കുന്നു. സ്വന്തം കുടുംബം പോലെ മറഡോണയുടെ കുടുംബവുമായി അടുത്തിടപഴകാനും കഴിഞ്ഞിട്ടുണ്ട്. 2011ൽ യു.എ.ഇയിലെ അൽവാസൽ ക്ലബ്ബിൽ പരിശീലകനായി എത്തിയപ്പോഴാണ് ഡീഗോയെ സുലൈമാൻ ആദ്യമായി പരിചയപ്പെടുന്നത്. ഈ സമയത്ത് ക്ലബ്ബിെൻറ ഡ്രൈവറായിരുന്നു സുലൈമാൻ. പിന്നീട് മറഡോണ ക്ലബ് വിട്ടെങ്കിലും അടുത്ത വർഷം ദുബൈയിൽ എത്തിയപ്പോൾ സുലൈമാനെ തന്നെ ഡ്രൈവറായി വേണമെന്ന് ആവശ്യപ്പെട്ടു. ദുബൈയുടെ സ്പോർട്സ് അംബാസിഡറായിട്ടായിരുന്നു വരവ്. അങ്ങനെയാണ് വീണ്ടും മറഡോണയുടെ ൈഡ്രവിങ് സീറ്റിൽ സുലൈമാൻ എത്തിയത്. അന്ന് മുതൽ ഡീഗോ എത്തുേമ്പാഴൊക്കെ അദ്ദേഹത്തിനൊപ്പം പാം ജുമൈറയിലായിരുന്നു താമസം.
സ്പാനിഷ് ഭാഷയിലാണ് സംസാരം. അറിയാവുന്ന ഇംഗ്ലീഷൊക്കെ ചേർത്ത് സുലൈമാൻ മറുപടിയും നൽകും. ടി.വിയിൽ കളിയുള്ള ദിവസം എത്ര ഉറക്കത്തിലാണെങ്കിലും വിളിച്ചെഴുന്നേൽപിക്കണമെന്ന് നിർബന്ധമായിരുന്നു. ഒരിക്കൽ സുലൈമാൻ പോലുമറിയാതെ മലപ്പുറത്തുള്ള കുടുംബത്തെ ദുബൈയിലെത്തിക്കാൻ അദ്ദേഹം ടിക്കറ്റെടുത്തു. കുടുംബാംഗങ്ങളുടെ പാസ്പോർട്ടിെൻറ കോപ്പി ട്രാൻസലേറ്റർ ആവശ്യപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്.
സുലൈമാെൻറ ഉമ്മാക്ക് സുഖമില്ലാതെ വന്നപ്പോൾ ലീവ് നൽകി നാട്ടിലേക്കയക്കുകയും ഉമ്മായെ ഫോണിൽ വിളിച്ച് ട്രാൻസലേറ്ററുടെ സഹായത്തോടെ സംസാരിക്കുകയും ചെയ്തു.
താരജാഡകളോ അഹങ്കാരമോ ഇല്ലാത്ത നൻമയുള്ള മനുഷ്യനാണ് ഡീഗോയെന്ന് സുലൈമാൻ കണ്ണീരോടെ ഓർമിക്കുന്നു. 2018 ജൂലൈ 15നാണ് അദ്ദേഹം ഇവിടെ നിന്ന് മടങ്ങിയത്. കഴിഞ്ഞതവണ മടങ്ങിയപ്പോൾ നൽകിയ വാച്ച് നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് സുലൈമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.