മർകസ് അലുംമ്നി ആദ്യവിമാനം പറന്നു
text_fieldsദുബൈ: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക താൽപര്യാനുസരണം യു.എ.ഇയിലെ മർകസ് പൂർവിവിദ്യാർഥി സമൂഹം ഒരുക്കുന്ന 40 ചാർേട്ടഡ് വിമാനങ്ങളിൽ ആദ്യത്തേത് ബുധനാഴ്ച ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ടു. രോഗികൾ, ഗർഭിണികൾ,പ്രായമായവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി 194 യാത്രക്കാരാണ് ആദ്യവിമാനത്തിലുണ്ടായിരുന്നതെന്ന് സംഘാടകർ അറിയിച്ചു.
അടുത്ത വിമാനം ഇന്ന് കോഴിക്കോേട്ടക്ക് സർവിസ് നടത്തും. വരും ദിവസങ്ങളിൽ കണ്ണൂർ, കൊച്ചി, വിമാനത്താവളങ്ങളിലേ ക്കും ഹൈദരാബാദ്, ഡൽഹി, മുംബൈ, തുടങ്ങി മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും മർകസ് അലുംമ്നി വിമാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ദുരിതം നീക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതെന്നും കൂടുതൽ പേർക്ക് സൗകര്യപ്രദമായ രീതിയിലാണ് ഷെഡ്യൂളുകളും നിരക്കും ക്രമീകരിച്ചിരിക്കുന്നതെന്നും ചുക്കാൻ പിടിക്കുന്ന യു.എ.ഇ സെൻട്രൽ കമ്മിറ്റി നേതാക്കൾ അറിയിച്ചു. ഒാരോ വിമാനത്തിലും നിശ്ചിത ശതമാനം ആളുകൾക്ക് സൗജന്യനിരക്കിലാണ് യാത്ര ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.