വാട്ടർഫ്രണ്ട് മാർക്കറ്റ് കാണാൻ ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും എത്തി
text_fieldsദുബൈ: ദുബൈയുടെ അഭിമാനകേന്ദ്രങ്ങളായ, അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന നിരവധി ഇടങ്ങളിൽ ഏറ്റവും പുതിയതായ ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റ് നഗരത്തിെല സംസാര വിഷയമാണിന്ന്. മീനും പച്ചക്കറിയും പഴവർഗങ്ങളും വാങ്ങാൻ വരുന്നവരേക്കാൾ കൂടുതൽ അത്യാധുനികമായ പുതിയ ചന്ത കാണാൻ വരുന്നവരാണ്. വെള്ളിയാഴ്ചയാണ് അവരിൽ ഏറ്റവും വിശിഷ്ട അതിഥികൾ പുതിയ മാർക്കറ്റ് കാണാനെത്തിയത.്
മറ്റാരുമല്ല. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മകനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തി വാട്ടർഫ്രണ്ട് മാർക്കറ്റിലെത്തിയത്.
േദരയിലെ പഴയ മത്സ്യച്ചന്ത ഒാർമയാക്കിയാണ് ഹംറിയ തുറമുഖത്തോട് ചേർന്ന് ദുബൈ ആശുപത്രിയുടെ എതിർവശത്ത് പൂർണമായും ശീതീകരിച്ച അത്യാധുനിക സജ്ജീകരണങ്ങളുള്ള വാട്ടർഫ്രണ്ട് മാർക്കറ്റ് കഴിഞ്ഞമാസം തുറന്നത്.
മത്സ്യം , മാംസം, പഴം, പച്ചക്കറി സ്റ്റാളുകളാണ് ഇവിടെയുള്ളത്. കോഫി ഷോപ്പുകൾ, റസ്റ്റോറൻറുകൾ, സൂപ്പർ മാർക്കറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. മത്സ്യം, പഴം, പച്ചക്കറി വിപണികളാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. സൗകര്യങ്ങളും വൃത്തിയുമുള്ള പുതിയ ചന്ത പരമ്പരാഗത മത്സ്യചന്തകളെക്കുറിച്ചുള്ള ധാരണകളെയെല്ലാം തിരുത്തുന്നതാണ്. വിശാലമായ ഭൂഗർഭ പാർക്കിങ് സൗകര്യമാണ് മറ്റൊരു പ്രത്യേകത.
മീന്‍ വൃത്തിയാക്കി നൽകുന്ന സൗകര്യവുമുണ്ടിവിടെ. മീന്‍ വൃത്തിയാക്കാന്‍ കൊടുക്കുന്നവര്‍ക്ക് പ്രത്യേക നമ്പർലഭിക്കും. മീന്‍ വൃത്തിയാക്കിക്കഴിഞ്ഞാല്‍ സ്‌ക്രീനില്‍ നമ്പര്‍ തെളിയും. വൃത്തിയാക്കാന്‍ കിലോക്ക് രണ്ട് ദിര്‍ഹം മുതലാണ് നിരക്ക്. ചെമ്മീനിന് മൂന്ന് ദിര്‍ഹവും ഞണ്ട് ഉള്‍പ്പെടെയുള്ളവയ്ക്ക് മൂന്നര ദിര്‍ഹവും ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.