പ്രധാന റോഡുകളിൽ മാർക്കിങ് പൂർത്തിയാക്കി
text_fieldsദുബൈ: എമിറേറ്റിലെ നാല് പ്രധാന റോഡുകൾ ഉൾപ്പെടെ 25 ഇടങ്ങളിൽ റോഡ് മാർക്കിങ് പുതുക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഉമ്മു അൽ സെയ്ഫ് സ്ട്രീറ്റ്, ഉമ്മു സുഖൈം സ്ട്രീറ്റ്, റാസൽ ഖോർ റോഡ്, ദുബൈ ഹത്ത റോഡ് എന്നിവിടങ്ങളിലും ട്രേഡ് സെന്റർ 1, 2, അൽഖൂസ് 1,3,4, ഖാദിർ അൽ തായർ, അൽ സഫ 1, 2, ഉമ്മു സുഖൈം 2, 3 തുടങ്ങിയ 21 ഉൾപ്രദേശങ്ങളിലുമാണ് റോഡ് മാർക്കിങ് പൂർത്തീകരിച്ചത്.
കൂടാതെ അൽ ഇത്തിഹാദ് സ്ട്രീറ്റ് ജങ്ഷൻ, അബൂബക്കർ സിദ്ദീഖ് ജങ്ഷൻ എന്നിവ ഉൾപ്പെടെ പ്രധാന ജങ്ഷനുകളിൽ മാർക്കിങ് പുതുക്കുന്ന പ്രവൃത്തിയും പദ്ധതിയിൽ ഉൾപ്പെടും. ലൈനുകളുടെ മാർക്കിങ്, സ്റ്റോപ് ലൈൻ, പെയ്ഡ് പാർക്കിങ് ഇടങ്ങൾ, സ്പീഡ് ഹബ്ബുകൾ, കാൽനട ക്രോസിങ്ങുകൾ, ദിശ സൂചികകൾ എന്നിവ പുതുക്കുന്ന പ്രവൃത്തിയും പൂർത്തിയായി.
ഡ്രൈവർമാരെ ശരിയായ പാതകളിലേക്ക് നയിക്കുകയും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഗതാഗത ഒഴുക്ക് വർധിപ്പിക്കുകയാണ് റോഡ് മാർക്കിങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എയുടെ റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.