അബൂദബി കുടുംബകോടതിയില്‍ ‘വിവാഹമേളം’
text_fieldsഅബൂദബി: കഴിഞ്ഞ ആറുമാസത്തിനിടെ അബൂദബി കുടുംബ കോടതിയിൽ വിവാഹിതരായത് ആറായിരത്തിലേറെ ദമ്പതികള്‍. ഇസ്ലാമിക നിയമമില്ലാത്ത രാജ്യങ്ങളില്നിന്നുള്ളവര്ക്കായി 2021ല്‍ വിവാഹ നിയമം കൊണ്ടുവന്നതിനു ശേഷം വിവാഹം, കുട്ടികളുടെ കസ്റ്റഡി അവകാശം, വിവാഹമോചനം, പിതൃത്വ തര്‍ക്കം, പാരമ്പര്യ സ്വത്ത് തര്‍ക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 16,300ലേറെ അപേക്ഷകളാണ് കോടതി മുമ്പാകെ ലഭിച്ചത്.
ഈ വര്‍ഷം ഇതുവരെ 6500ഓളം വിവാഹങ്ങള്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6000 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതിദിനം ശരാശരി 40 വിവാഹ അപേക്ഷകളാണ് താമസക്കാരും വിനോദസഞ്ചാരികളുമായി കോടതിയില്‍ സമര്‍പ്പിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനകം വിവാഹം രജിസ്റ്റര്‍ ചെയ്യാനാവുന്ന രീതി കഴിഞ്ഞ ആഗസ്റ്റില്‍ അബൂദബി നീതിന്യായ വകുപ്പ് കൊണ്ടുവന്നിരുന്നു. 2500 ദിര്‍ഹമാണ് ഇതിന് ചെലവ്. താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏതു രാജ്യക്കാരെന്നോ മതമെന്നോ വ്യത്യാസമില്ലാതെ ഈ സേവനം പ്രയോജനപ്പെടുത്താം. അതേസമയം സ്വദേശികള്‍ക്ക് ഈ കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനാവില്ല.
ഇതുവരെ 400 വിവാഹമോചനങ്ങള്‍ കോടതി വഴി നടന്നു. 2022ല്‍ 191 വിവാഹമോചനങ്ങളും 2023ന്റെ ആദ്യ പകുതിയില്‍ 186 വിവാഹ മോചനങ്ങളും നടക്കുകയുണ്ടായി. ഇതുവരെ 3157 വിദേശികളാണ് ഒസ്യത്ത് രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കിയത്. ഈ വര്‍ഷം ഇതുവരെ 1632ഉം കഴിഞ്ഞവര്‍ഷം 1525ഉം ഒസ്യത്തുകൾ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷകള്‍ ലഭിച്ചു. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ തയാറാക്കുന്ന ഈ ഒസ്യത്തുകള്‍ ലോകത്തെവിടെ നിന്നും രജിസ്റ്റര്‍ ചെയ്യാവുന്നതും നോട്ടറൈസ്ഡ് ചെയ്യാവുന്നതാണെന്നും നീതിന്യായ വകുപ്പ് അറിയിച്ചു. അബൂദബി കോടതിയുടെ സേവനം ഉപയോഗപ്പെടുത്തുന്ന താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.