മേരി ബ്രൗൺ അൽ ബർഷ ഒന്നിൽ ഔട്ട്ലെറ്റ് തുറന്നു
text_fieldsദുബൈ അൽ ബർഷ ഒന്നിൽ മേരി ബ്രൗൺ ഔട്ട്ലെറ്റ് ഉദ്ഘാടന ചടങ്ങിൽ അൽ അബ്ബാസ് ഗ്രൂപ് സി.ഇ.ഒ അലി ഇബ്രാഹിം
അൽ അബ്ബാസ്, സി.എഫ്.ഒ യാസിർ ഖുഷി, മേരി ബ്രൗൺ ജനറൽ മാനേജർ അഷ്റഫ് അൽ ബഹ്റാവി എന്നിവർ
ദുബൈ: പ്രമുഖ റസ്റ്റാറന്റ് ഗ്രൂപ്പായ മേരി ബ്രൗൺ ദുബൈ അൽ ബർഷ ഒന്നിൽ പുതിയ ഔട്ട്ലെറ്റ് തുറന്നു. മേഖലയിലെ തൊഴിലാളി സമൂഹത്തിനും കുടുംബങ്ങൾക്കും ഭക്ഷണ പ്രേമികൾക്കും ഏറെ സൗകര്യപ്രദമായാണ് പുതിയ ഷോറൂം ആരംഭിച്ചത്. മേരി ബ്രൗണിന്റെ സിഗ്നേച്ചർ വിഭവങ്ങളായ ക്രിസ്പി, ജ്യൂസി ചിക്കൻ, ബർഗർ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന ഭക്ഷണ രുചികൾ സന്ദർശകർക്ക് ഇവിടെ ആസ്വദിക്കാം.
കൂടാതെ ചീസി ഗാർലിക് സോസ്, ബ്രൗണീസ്, കുക്കീസ്, വിവിധയിനം ഐസ്ക്രീമുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
1981ൽ മലേഷ്യയിൽ ആരംഭിച്ച മേരി ബ്രൗണിന് നിലവിൽ 18 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുണ്ട്. താങ്ങാവുന്ന വിലയിൽ ഏറ്റവും രുചികരമായ ഭക്ഷ്യ വൈവിധ്യങ്ങൾ സൗഹൃദപരമായ മികച്ച അന്തരീക്ഷത്തിൽ നൽകുകയെന്നതാണ് മേരി ബ്രൗണിന്റെ ദൗത്യമെന്ന് ജനറൽ മാനേജർ അഷ്റഫ് അൽ ബഹ്റാവി പറഞ്ഞു. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയാണ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം. അൽ അബ്ബാസ് ഗ്രൂപ്പിന്റെ ഡിവിഷനാണ് മേരി ബ്രൗൺ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.