മാര്‍ത്തോമാ ഇടവക കൊയ്ത്തുത്സവം ഇന്ന്
text_fieldsഅബൂദബി: മാര്‍ത്തോമാ ഇടവക ഒരുക്കുന്ന കൊയ്ത്തുത്സവം-2023 ഞായറാഴ്ച മുസഫ്ഫ മാര്‍ത്തോമാ പള്ളിയങ്കണത്തില്‍ നടക്കും. രാവിലെ എട്ടിന് നടക്കുന്ന കുര്‍ബാനയോടെയാണ് തുടക്കം. വിശ്വാസികള്‍ ആദ്യഫലപ്പെരുന്നാള്‍ വിഭവങ്ങള്‍ സമര്‍പ്പിക്കും. വൈകീട്ട് മൂന്നിനു നടക്കുന്ന വിളംബര ഘോഷയാത്രയോടെ വിളവെടുപ്പുത്സവം ആരംഭിക്കും.
52 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടവകയുടെ ഈ വര്‍ഷത്തെ ചിന്താവിഷയമായ ‘ക്രിസ്തുവില്‍ ഒന്നായി’ എന്ന വിഷയത്തെയും യു.എ.ഇയുടെ ദേശീയ ദിനത്തെയും അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങളും നിശ്ചല ദൃശ്യങ്ങളും വിളംബര യാത്രയില്‍ ഉള്‍പ്പെടുത്തും. പൊതുസമ്മേളനത്തില്‍ ഇടവക വികാരി ജിജു ജോസഫ് അധ്യക്ഷത വഹിക്കും. സഹവികാരി റവ. അജിത് ഈപ്പന് തോമസ്, ജനറല്‍ കണ്‍വീനര്‍ ബിജു പാപ്പച്ചന് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിളവെടുപ്പുത്സവ നഗരിയിലെ ഭക്ഷണ ശാലകള്‍ തുറക്കും. കാര്‍ഷികഗ്രാമ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന ഉത്സവനഗരിയില്‍ തനത് കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങളും രുചിവൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും ലഭ്യമാകുന്ന 55 ഭക്ഷണശാലകളാവും തുറക്കുക.
ഫാ. സെവേറിയോസ് തോമസ് നയിക്കുന്ന ഹൃദയരാഗം സംഗീത പരിപാടി, ഇടവകയിലെ വിവിധ സംഘടനകള്‍ ഒരുക്കുന്ന സംഗീത-നൃത്ത പരിപാടികള്‍, ലഘു ചിത്രീകരണം തുടങ്ങിയവ അരങ്ങേറും. കൊയ്ത്തുത്സവത്തിലൂടെ ലഭിക്കുന്ന വിഭവ സമാഹാരണമാണ് ഇടവകയുടെ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതെന്ന് വികാരി ജിജു ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാട്ടില്‍ നിന്നും കൈത്തറി വസ്ത്രങ്ങളും ഈ വര്‍ഷത്തെ കൊയ്തുത്സവത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ കണ്‍വീനര്‍ ബിജു പപ്പച്ചന്‍ അറിയിച്ചു. സഹവികാരി റവ. അജിത് ഈപ്പന് തോമസ്, ട്രസ്റ്റിമാരായ ബിജു ടി. മാത്യു, ബിജു ഫിലിപ്, ഇടവക സെക്രട്ടറി ബിജു കുര്യന്, ജോയിന്റ് കണ്‍വീനര്‍ ഷെറിന് ജോര്‍ജ്, പബ്ലിസിറ്റി കണ്‍വീനര്‍ നോബിള്‍ സാം സൈമണ്‍, ചുമതലക്കാരായ ലിജോ ജോണ്‍, ബിജു വര്‍ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.