ഇൻകാസ് അബൂദബി ഗാന്ധി അനുസ്മരണം
text_fieldsഇൻകാസ് അബൂദബി മലയാളി സമാജത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 77ാമത് രക്തസാക്ഷിത്വ ദിനാചരണം
അബൂദബി: ഇൻകാസിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 77ാമത് രക്തസാക്ഷിത്വ ദിനാചരണം അബൂദബി മലയാളി സമാജത്തിൽ നടന്നു.
പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷനായ ചടങ്ങിൽ യു.എ.ഇ നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി. യേശുശീലൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതവും ട്രഷറർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് ടി.എം. നിസാർ, ട്രഷറർ യാസർ അറഫാത്ത്, ഇൻകാസ് ഗ്ലോബൽ കമ്മിറ്റി മെമ്പർ എൻ.പി. മുഹമ്മദാലി, ഇൻകാസ് അബൂദബി ജനറൽ സെക്രട്ടറി നൗഷാദ് വർക്കല, വൈസ് പ്രസിഡന്റുമാരായ ദശപുത്രൻ, ഷാജഹാൻ ഹൈദർ അലി, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ യാസർ, അനിൽ കുമാർ, ബിജു ജോസ്, എ.സി. അലി, ബാപ്പു മലപ്പുറം, സഞ്ജു പിള്ള, രാജേഷ് കൊല്ലം, നാസർ ആലംകോട്, ജില്ല പ്രസിഡന്റുമാരായ ഷാജികുമാർ, ജയരാമൻ, സുധീഷ് കൊപ്പം, രജീഷ് കോടത്ത്, റസാഖ് എരമംഗലം എന്നിവർ സംസാരിച്ചു. ചടങ്ങിൽ നെല്ലേറ്റിൽ അസ്ലം രചിച്ച ‘അടിയന്തരാവസ്ഥയും ജനാധിപത്യവും’ പ്രകാശനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.