അനധികൃത വെയർഹൗസിൽ സൂക്ഷിച്ച ലക്ഷക്കണക്കിന് മാസ്കുകൾ പിടിച്ചെടുത്തു
text_fieldsദുബൈ: അനധികൃതമായി പ്രവർത്തിക്കുന്ന വെയർഹൗസിൽ നടത്തിയ റെയ്ഡിൽ മില്യൻകണക്കിന് ഫേസ് മാസ്കുകൾ പിടികൂടി. ദുബൈയിലെ റാസ് അൽ ഖോർ പ്രദേശത്ത് ഒരു ഷിപ്പിങ് കമ്പനി നടത്തുന്ന അനധികൃത വെയർഹൗസിൽ ദുബൈ ഇക്കോണമി നടത്തിയ റെയ്ഡിലാണ് വലിയ അളവിൽ മെഡിക്കൽ മാസ്കുകൾ കണ്ടുകെട്ടിയത്.
പ്രാദേശിക വിപണിയിൽ വിൽക്കാനായി മാസ്കുകൾ ബ്രാൻഡഡ് പാക്കറ്റുകളിലേക്ക് റീപാക്ക് ചെയ്ത നിലയിലായിരുന്നു.ഉപഭോക്തൃ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാണ് പരിശോധന നടത്തിയതെന്ന് ദുബൈ ഇക്കോണമിയിലെ ബൗദ്ധിക സ്വത്തവകാശ വകുപ്പ് ഡയറക്ടർ ഇബ്രാഹിം ബെഹ്സാദ് പറഞ്ഞു.
പരിശോധനയിൽ, വിൽക്കാനായി ദശലക്ഷക്കണക്കിന് മെഡിക്കൽ മാസ്കുകൾ ബ്രാൻഡഡ് പാക്കറ്റുകളിലേക്ക് വീണ്ടും പാക്കേജുചെയ്യുന്നതായി കണ്ടെത്തി.പരിശോധനയിൽ ആയിരക്കണക്കിന് തുണികൊണ്ടുള്ള മാസ്കുകളും പിടിച്ചെടുത്തിട്ടുണ്ട്. വെയർഹൗസ് അടച്ചുപൂട്ടിയ അതോറിറ്റി നിയമം ലംഘിച്ചതിന് കമ്പനിക്കെതിരെ നടപടികൾ സ്വീകരിച്ചു. ഇത്തരം ലംഘനങ്ങൾക്ക് 5,000 ദിർഹം വരെ പിഴ ഈടാക്കാമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.