മസാജ് ചെയ്യാമെന്ന് മോഹിപ്പിച്ച് പണം തട്ടൽ; ഏഴ് ആഫ്രിക്കൻ സ്ത്രീകൾ പിടിയിൽ
text_fieldsദുബൈ: മസാജിനെന്ന് പറഞ്ഞ് കൊണ്ടുപോയി നഗ്നചിത്രമെടുക്കുകയും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത ഏഴ് ആഫ്രിക്കൻ സ്ത്രീകളെ ദുബൈ പൊലീസ് പിടികൂടി. രണ്ട് യുവാക്കളെ അൽ റഫ മേഖലയിലെ വീട്ടിലേക്ക് കൊണ്ടുപോയാണ് പണം തട്ടിയതെന്ന് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് താനി ബിൻ ഗുലൈത പറഞ്ഞു. ഒരാളിൽ നിന്ന് അറുപതിനായിരം ദിർഹവും രണ്ടാമത്തെയാളിൽ നിന്ന് അയ്യായിരം ദിർഹവുമാണ് കവർന്നത്.
24 വയസുകാരനായ പ്രവാസി യുവാവ് വഴിയിൽ നിന്ന് കണ്ട മസാജ് കാർഡിലെ നമ്പറിലേക്ക് മെസേജ് അയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തങ്ങൾ നൽകുന്ന മസാജിനെക്കുറിച്ചുള്ള വിവരണവും സുന്ദരികളായ യുവതികളുടെ ചിത്രവും വാട്ട്സ്ആപ്പിലൂടെ മറുപടിയായി ലഭിച്ചു. മസാജ് കേന്ദ്രത്തിേലക്കുള്ള വഴിയും അയച്ചു കൊടുത്തു. ഉടനെ അവിടെയെത്തിയ യുവാവിനെ അഞ്ച് സ്ത്രീകൾ ചേർന്ന് നഗ്നനാക്കി ഫോേട്ടാ എടുക്കുകയും കയ്യിലുണ്ടായിരുന്ന അയ്യായിരം ദിർഹം പിടിച്ചു പറിക്കുകയുമായിരുന്നു.
പൊലീസിൽ വിവരമറിയിച്ചാൽ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കി. അവിടെ നിന്ന് രക്ഷപ്പെെട്ടത്തിയ യുവാവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി തെരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. രണ്ടു ദിവസത്തിനു ശേഷമാണ് അടുത്ത സംഭവം. തെൻറ മുതലാളിയെ എയർപോർട്ടിൽ െകാണ്ടുവിട്ട് വരുന്ന വഴി ഒരു ഏഷ്യൻ ചെറുപ്പക്കാരന് മസാജ് ചെയ്യാൻ മോഹമുണരുകയായിരുന്നു. മുതലാളി ബാങ്കിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണവും കയ്യിൽ പിടിച്ച് ഇൻറർനെറ്റിൽ സെർച്ച് ചെയ്ത് സുന്ദരികളുടെ ചിത്രമുള്ള മസാജ് പാർലറിെൻറ വിലാസം കണ്ടെത്തി എത്തിപ്പെട്ടത് നേരത്തേ തട്ടിപ്പ് നടത്തിയ അതേ സംഘത്തിനു മുന്നിൽ. പണം തട്ടിയെടുത്ത സംഘം നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പറഞ്ഞുവിടുകയായിരുന്നു.
ഇയാളും പരാതിപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഘം കുടുങ്ങുകയായിരുന്നു. അനധികൃത മസാജ് കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകിയ പൊലീസ് കാറുകളിലും വഴിയോരങ്ങളിലും ലഭിക്കുന്ന മസാജ് കാർഡുകൾ കണ്ട് ചതിയിൽ പെടരുെതന്നും ജനങ്ങളെ ഉണർത്തുന്നു. മലയാള സിനിമാ നടിമാർ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് മസാജ് സേവനം പരസ്യപ്പെടുത്തുന്ന കാർഡുകൾ വിതരണം ചെയ്യുന്നത്. ഗുബൈബ, ദേര, നാഇഫ്, സത്വ,റിഗ്ഗ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മസാജ് സേവനം നൽകാമെന്ന് മോഹിപ്പിച്ച് സ്ത്രീകളും ഏജൻറുമാരും ചെറുപ്പക്കാരെ ക്ഷണിക്കുന്നത് പതിവാണ്. ഇവരിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന നിരവധി മലയാളികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.