മസാജ് കാർഡ് ചതിച്ചാശാനേ.... കാശും പോയി, മാനവും പോയി
text_fieldsദുബൈ: കാർ ജനാലയിലും വഴിയരികിലുമെല്ലാം കിടന്നു കിട്ടുന്ന മസാജ് പാർലർ കാർഡുകൾ കണ്ട് വിളിക്കാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അനുഭവമാണ് ഉസ്ബെക്കിസ്താനിൽ നിന്നു വന്ന വിനോദ സഞ്ചാരിയുടെത്. ഇയാൾ ഒരു കാർഡിൽ കണ്ട നമ്പറിൽ ബന്ധപ്പെട്ടയുടൻ മസാജും മറ്റു സേവനങ്ങളും നൽകാമെന്ന് പറഞ്ഞ് അൽ റിഫാ പ്രദേശത്തെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. അഞ്ച് നൈജീരിയൻ സ്ത്രീകളാണ് അവിടെയുണ്ടായിരുന്നത്. അകത്തു കടന്നയുടൻ ഇയാളെ നഗ്നനാക്കി ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുവാനും പണം തട്ടിപ്പറിക്കാനും ആരംഭിച്ചു. 4500 ദിർഹമാണ് യുവതികൾ കൈക്കലാക്കിയത്.
പണം എല്ലാം നഷ്ടപ്പെട്ട് പുറത്തു വന്ന യുവാവ് നൽകിയ വിവരങ്ങളെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാലു സ്ത്രീകൾ പിടിയിലായിരുന്നു. ഒരാൾ ഒളിവിലാണ്. സംഭവം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. തങ്ങൾ നിരപരാധികളാണെന്നാണ് പിടിയിലായ സ്ത്രീകളുടെ വാദം. ഇൗ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.