ചാരവൃത്തിക്കേസിൽ ജീവപര്യന്തം തടവ് വിധിച്ച ബ്രിട്ടീഷ് പൗരന് യു.എ.ഇ മാപ്പു നൽകി
text_fieldsഅബൂദബി: ചാരവൃത്തിക്കേസിൽ അബൂദബിയിലെ ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവ് വിധിച്ച ബ്രിട്ടീഷ് പൗരൻ മാത്യു ഹെജസിന് യു.എ.ഇ മാപ്പു നൽകി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഹെജസിന് മാപ്പു നൽകിയതായി തിങ്കളാഴ്ച ഉച്ചയോടെ അബൂദബിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് അധികൃതർ വ്യക്തമാക്കിയത്.
ഹെജസ് കുറ്റം സമ്മതിക്കുന്ന വിഡിയോ ഉൾപ്പെടെ പുതിയ വിവരങ്ങളും വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു. ബ്രിട്ടനിലെ വിദേശ രഹസ്യാന്വേഷണ സർവിസായ എം.െഎ6െൻറ ‘ആക്ടിവ് ഒാഫിസർ’ ആണെന്നാണ് ഹെജസ് കുറ്റസമ്മതം നടത്തുന്നത്. സ്വകാര്യ രഹസ്യാന്വേഷണ കമ്പനിക്കുവേണ്ടി എങ്ങനെയാണ് ഹെജസ് പ്രവർത്തിച്ചിരുന്നതെന്ന പ്രസ്താവന യു.എ.ഇ ദേശീയ മീഡിയ കൗൺസിൽ ഉദ്യോഗസ്ഥൻ ജാബിർ ആൽ ലംകി വാർത്തസമ്മേളനത്തിൽ വായിച്ചു. ഭരണാധികാരികളുടെ കുടുംബങ്ങളെക്കുറിച്ചും അവരുമായി ബന്ധപ്പെട്ടവരെക്കുറിച്ചും വിവരം ശേഖരിക്കാനാണ് ശ്രമിച്ചത്. യു.എ.ഇ സൈന്യത്തെക്കുറിച്ചും യമനിലെ രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ചും വിവരശേഖരണത്തിന് ശ്രമിച്ചു.
ഹെജസ് രണ്ടു വ്യത്യസ്ത െഎഡൻറിറ്റികൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായും ജാബിർ ആൽ ലംകി വ്യക്തമാക്കി. ക്ഷമചോദിച്ച് ഹെജസ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന് വ്യക്തിപരമായി കത്തയച്ചിരുന്നു. തുടർന്ന് പ്രസിഡൻഷ്യകാര്യ മന്ത്രാലയമാണ് പ്രസിഡൻറിെൻറ മാപ്പ് പ്രഖ്യാപിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഹെജസിനെ രാജ്യം വിടാൻ അനുവദിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.