ആത്മവിശ്വാസത്തോടെ മുന്നേറാൻ പ്രചോദനമേകി വെബിനാർ
text_fieldsദുബൈ: മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങൾ തുറന്നുകാണിച്ചും പ്രവാസി രക്ഷിതാക്കൾക്ക് മാർഗനിർദേശം നൽകിയും വിദ്യാർഥികൾക്ക് പ്രചോദനമേകിയും 'ഗൾഫ് മാധ്യമം' വെബിനാർ. ലിങ്ക് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാർഥികളും പങ്കാളികളായി. ഇന്ത്യക്കും ജി.സി.സിക്കും പുറമെ യൂറോപ്, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ളവരും വെബിനാറിലേക്കെത്തി. പ്രവാസി രക്ഷിതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ചർച്ചയിൽ ആശങ്കകൾക്കും സംശയങ്ങൾക്കും കരിയർ ലിങ്ക്സ് അക്കാദമി സി.ഇ.ഒ അജയ് പത്മനാഭൻ മറുപടി നൽകി. കേരള മെഡിക്കൽ ആൻഡ് ഡെൻറൽ ഗ്രാജ്വേറ്റ് അസോസിയേഷൻ (എ.കെ.എം.ജി) എമിറേറ്റ്സ് പ്രസിഡൻറ് ജോർജ് ജേക്കബ് മെഡിക്കൽ മേഖലയുടെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു.
മെഡിക്കൽ സീറ്റ് തട്ടിപ്പുകാരുടെ ചൂഷണത്തിൽ വീണുപോകരുതെന്ന് അജയ് പത്മനാഭൻ രക്ഷിതാക്കളെ ഉണർത്തി. ചൂഷണത്തിന് വിധേയരാവയവർ പലരും വിളിക്കാറുണ്ട്. വൻ തുക നൽകിയാൽ അഡ്മിഷൻ വാങ്ങിനൽകാമെന്ന് മോഹിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പണം നഷ്ടമാകുേമ്പാൾ മാത്രമാണ് രക്ഷിതാക്കൾക്ക് ഇത് തട്ടിപ്പാണെന്ന ബോധമുണ്ടാകുന്നത്. പ്രവാസി രക്ഷിതാക്കൾക്ക് നാട്ടിൽ പോകാതെ തന്നെ മക്കളുടെ അഡ്മിഷൻ ശരിയാക്കാനുള്ള സൗകര്യം ലിങ്ക് ഇന്ത്യ ചെയ്യുന്നുണ്ട്. എംബസിയിൽനിന്നും കോൺസുലേറ്റിൽനിന്നും ബി.എൽ.എസ് സെൻററുകളിൽനിന്നുമുള്ള രേഖകൾ ശേഖരിക്കാനും സർട്ടിഫിക്കറ്റ് വേരിഫിക്കേഷനും സൗകര്യമുണ്ട്. എൻ.ആർ.ഐ േക്വാട്ടയെ പ്രവാസികൾ വേണ്ട വിധത്തിൽ ഉപയോഗിക്കണം. നീറ്റ് പരീക്ഷയുടെ ഫലം വരുേമ്പാൾ അടുത്ത നടപടികൾ എന്തൊക്കെയാണെന്നും അഡ്മിഷൻ രീതികളും അദ്ദേഹം വിശദീകരിച്ചു.
മഹാമാരിയുടെ കാലത്ത് ലോകം മുഴുവൻ ഉറ്റുനോക്കുന്ന മേഖലയാണ് ആരോഗ്യരംഗെമന്ന് ജോർജ് ജേക്കബ് പറഞ്ഞു. കോവിഡിനെതിരായ ആരോഗ്യപ്രവർത്തകരുടെ പോരാട്ടം മെഡിക്കൽ വിദ്യാർഥികൾക്ക് പ്രചോദനമാകണം. തെൻറ നാലു മക്കളും മെഡിക്കൽ പ്രവേശനം നേടിയത് ലിങ്ക് ഇന്ത്യ വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.