ജനപ്രിയ പ്രമോഷനുമായി സഫാരി വീണ്ടും
text_fieldsഷാർജ: ആകർഷകങ്ങളായ പ്രമോഷനുകളുമായി ജന മനസ്സുകളിൽ ഇടംനേടിയ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് കൂടിയായ ഷാർജ സഫാരിയിൽ പുതിയ പ്രമോഷൻ ആരംഭിച്ചു. ലോകോത്തര ബ്രാൻഡുകൾ ഉൾപ്പെടെ 500ലധികം ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന 10, 20, 30 പ്രമോഷനാണ് സഫാരി തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികൾ, ഫർണിച്ചർ, ടോയ്സ്, ഇലക്ട്രോണിക്സ്, ഓർഗാനിക് വെജിറ്റബിൾസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും നിരവധി ഉൽപന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയത്. ഷാർജയിലോ യു.എ.ഇയുടെ മറ്റു പ്രദേശങ്ങളിലോ നടന്നു വരുന്ന പ്രമോഷനുകളിൽ നിന്നും വ്യത്യസ്തവും ആകർഷകവുമാണ് സഫാരിയുടെ 10, 20, 30 പ്രമോഷൻ.
നവംബർ രണ്ടിന് ആരംഭിച്ച പ്രമോഷൻ രണ്ടാഴ്ച നീണ്ടു നിൽക്കും. ഗുണമേൻമ, വിലക്കുറവ്, സമ്മാന പദ്ധതികൾ എന്നിവയോടൊപ്പം ശ്രദ്ധേയവും ആകർഷണീയവുമായ പ്രമോഷനുകളും സഫാരിയുടെ പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. മാസം തോറും 300 ദിർഹമിെൻറ പർച്ചേസ് ചെയ്യുന്നവർക്ക് 50,000 ദിർഹമിെൻറ ലൈഫ് ഇൻഷുറൻസ് കവറേജും 750 ദിർഹം ചെയ്യുന്നവർക്ക് ഒരു ലക്ഷം ദിർഹമിെൻറ ലൈഫ് ഇൻഷുറൻസ് കവറേജുമാണ് ലഭിക്കുക.നിസാൻ കാറുകൾ സമ്മാനമായി ലഭിക്കുന്ന 'വിൻ 12 നിസ്സാൻ സണ്ണി'പ്രമോഷനും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.