കോവിഡ് രഹിത ഹരിത ഇടങ്ങൾ വീണ്ടെടുക്കാൻ മസ്ദാർ സിറ്റി
text_fieldsലോകത്തെ ഏറ്റവും സുസ്ഥിര നഗരം അബൂദബിയിൽ വികസിപ്പിക്കാനുള്ള യാത്രയിൽ 2008ലാണ് മസ്ദാർ സിറ്റി ആരംഭിച്ചത്. ആദ്യ സീറോ കാർബൺ നഗരമായാണിത് വിഭാവനം ചെയ്തത്. 50,000 താമസക്കാരും 40,000 യാത്രക്കാരുമുള്ള സാമാന്യം വലുപ്പമുള്ള ഈ നഗരത്തിൽ ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങൾ, ഡീസലൈനേഷൻ, വാട്ടർ റീസൈക്ലിങ് സംവിധാനങ്ങൾ, ആർഗോൺ ഉപയോഗിച്ച് ഇൻസുലേറ്റ് ചെയ്ത കെട്ടിടങ്ങൾ, 150 അടി ഉയരമുള്ള കാറ്റാടി ഗോപുരം എന്നിവയെല്ലാമുണ്ട്.
2030ൽ ലോകത്തെ ആദ്യത്തെ സീറോ കാർബൺ നഗരമാക്കുകയാണ് ലക്ഷ്യം. ഹരിതവും സുസ്ഥിരവുമായ നഗരജീവിതം സാക്ഷാത്കരിക്കുന്നതിനുള്ള പുതുമകളുടെ ഗവേഷണമാണിവിടെ നടക്കുന്നത്. ക്ലീൻ-ടെക് നവീകരണത്തിൽ മുൻപന്തിയിലുള്ള മസ്ദാർ സിറ്റി പശ്ചിമേഷ്യയിലെ പുനരുപയോഗ ഊർജ്ജത്തിെൻറ ഏറ്റവും വലിയ വികസനമാണ് നടത്തിയത്. വളർന്നുവരുന്ന ബിസിനസുകൾ, അത്യാധുനിക ഗവേഷണങ്ങൾ, സുസ്ഥിരമായ നഗര പരിതസ്ഥിതി എന്നിവക്ക് ആക്കം കൂട്ടുന്ന ഊർജ്ജസ്വലവും നൂതനവുമായ പദ്ധതികളുടെ ഗവേഷണം പുരോഗമിക്കുന്നുമുണ്ട്.
മസ്ദാർ സിറ്റി ഫ്രീ സോണിലെ കമ്പനികളുടെ എണ്ണം കഴിഞ്ഞ വർഷം 26 ശതമാനം വർധിച്ചു. സുസ്ഥിരതക്കുള്ള 900 ലധികം നവീകരണ-സാങ്കേതിക കമ്പനികൾ ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. യു.എ.ഇയിലെ കോവിഡ് പകർച്ചവ്യാധി ലബോറട്ടറികളും പരിശോധന സെൻററുകളും ജി 42 ഹെൽത്ത്കെയർ ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രവർത്തനവും ഇവിടെയാണ്. അബൂദബിയിലെ ഗവേഷണ-വികസന തന്ത്രത്തെ രൂപപ്പെടുത്തുന്ന അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിൽ, ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രവർത്തനവും ഈ സിറ്റി കേന്ദ്രീകരിച്ചാണ്.
യു.എ.ഇയുടെ ദേശീയ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സ്ട്രാറ്റജി കേന്ദ്രവുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.