എം.സി.എ പ്രീമിയർ ലീഗ് ഫുട്ബാൾ കിരീടം അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്
text_fieldsദുബൈ: മലയാളി കമ്പ്യൂട്ടേഴ്സ് അസോസിയേഷന്റെ (എം.സി.എ) രണ്ടാം പ്രീമിയർ ലീഗ് ഫുട്ബാൾ മാമാങ്കത്തിൽ ഐ.ടി പാർക്ക് ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ് ഓവറോൾ ചാമ്പ്യന്മാരായി. 12 ടീമുകൾ ടൂർണമെന്റിൽ മത്സരിച്ചിരുന്നു. മത്സരങ്ങളുടെ മുന്നോടിയായി എം.സി.എ പ്രസിഡന്റ് ഫിറോസ് ഇസ്മായിൽ, സെക്രട്ടറി രിഫായി, ബ്രോഡ്ബാൻഡ് കമ്പ്യൂട്ടർ ഡയറക്ടർ പി.കെ.പി. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങളും 12 ടീമംഗങ്ങളും ഉൾപ്പെട്ട മാർച്ച് പാസ്റ്റ് നടന്നു. ദുഹാ ടെക്നോളജി ജനറൽ മാനേജർ ബ്രാൻഥ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
ഡി ലിങ്ക് മാർക്കറ്റിങ് മാനേജർ ഷകീർ ഹുസൈൻ, എം.സി.എ പേട്രൺമാരായ പ്രേമൻ, അൽ ഇർഷാദ് ഗ്രൂപ് സി.ഇ.ഒ എം.വി. മുസ്തഫ, രാജഗോപാലൻ, പ്രീമിയർ ലീഗ് കൺവീനർ ഉമർ, റേസ്കോടെക് ജസീർ എന്നിവർ മെമന്റോ വിതരണം ചെയ്തു. എം.സി.എ അംഗവും മിസ്റ്റർ കാസർകോട്-2023 മത്സര വിജയിയുമായ റഫീഖ് ഗോൾഡൻ സൈലിനെ ചടങ്ങിൽ ആദരിച്ചു. ഫുട്ബാൾ മേളയോടനുബന്ധിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കും വിവിധ മത്സരങ്ങളും അരങ്ങേറി. രണ്ടാം പ്രീമിയർ ലീഗ് മത്സരത്തോടൊപ്പം കാണികൾക്കുള്ള ‘ഫുഡ്ബൗൾ’ റസ്റ്റാറന്റിന്റെ പ്രത്യേക ലക്കിഡ്രോ പി.കെ.പി. അഷ്റഫ് നിർവഹിച്ചു. സി.പി. നൗഫൽ സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.