മികച്ച ജീവനക്കാർക്ക് മെഡലുകളും ബാഡ്ജുകളും നൽകി ആദരിച്ചു
text_fieldsദുബൈ: ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മികച്ച ജീവനക്കാർക്ക് മെഡലുകളും ബാഡ്ജുകളും നൽകി ആദരിച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിയിൽ എക്സ്പോ ബാഡ്ജും ഹാപ്പിനസ് ബാഡ്ജും ഉൾപ്പെടെയുള്ള ബഹുമതികളാണ് ജീവനക്കാർക്ക് കൈമാറിയത്. ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.
2023ലെ ദുബൈ സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും ‘ഹാപ്പിനസ് ബാഡ്ജു’കൾ സമ്മാനിച്ചു. ജോലിയിൽ തൃപ്തിയും ജീവനക്കാരുടെ സന്തോഷവും വളർത്തുന്ന ഗുണകരമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. എല്ലാ ജീവനക്കാരുടെയും പരിശ്രമങ്ങളെ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പരിപാടിയിൽ പ്രശംസിച്ചു. ജീവനക്കാരുടെ സംഭാവനകളെ പിന്തുണക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാൻ ജി.ഡി.ആർ.എഫ്.എ പ്രതിജ്ഞാബദ്ധമാണെന്ന് അൽ മർറി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.