സുവർണജൂബിലി സ്മരണക്കായി മെഡലുകൾ പുറത്തിറക്കി
text_fieldsദുബൈ: രാജ്യത്തിെൻറ സുവർണ ജൂബിലി സ്മരണക്കായി ദുബൈ സ്പോർട്സ് കൗൺസിൽ മെഡലുകൾ പുറത്തിറക്കി. 'ഇയർ ഓഫ് ഫിഫ്റ്റി' എന്നെഴുതിയിരിക്കുന്ന മെഡൽ ദുബൈ സ്പോർട്സ് കൗൺസിലിെൻറ ഇനിയുള്ള മത്സരങ്ങളിൽ സമ്മാനമായി നൽകും. കഴിഞ്ഞവർഷം കോവിഡ് മുന്നണിപ്പോരാളികൾക്ക് അഭിവാദ്യമർപ്പിച്ച് മെഡൽ പുറത്തിറക്കിയിരുന്നു. ദുബൈ പൊലീസ്, സിവിൽ ഡിഫൻസ്, ഹെൽത്ത് അതോറിറ്റി, ആംബുലൻസ് സർവിസ് എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു മെഡൽ. മുമ്പും കാലിക പ്രസക്തമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ദുബൈ സ്പോർട്സ് കൗൺസിൽ മെഡലുകൾ നൽകിയിരുന്നു.
ദുബൈയിലെ പ്രശസ്തമായ സാംസ്കാരിക- ടൂറിസം കേന്ദ്രങ്ങളായ ദുബൈ െഫ്രയിം, ബുർജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂച്ചർ, മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി, ഹംദാൻ സ്പോർട്സ് കോംപ്ലക്സ്, ടോളറൻസ് ബ്രിഡ്ജ്, അൽ മർമൂം കൺസർവേഷൻ റിസർവ് എന്നിവ ദുബൈ സ്പോർട്സ് കൗൺസിലിെൻറ മെഡലിൽ ഇടംപിടിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര ടൂർണമെൻറുകൾ നടക്കുന്ന ദുബൈയിൽ അതത് വർഷങ്ങളിലെ വിജയികൾക്ക് നൽകുന്നത് ഈ മെഡലുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.