മാധ്യമ സഹകരണം; ജി.ഡി.ആർ.എഫ്.എ-ജേണലിസ്റ്റ് അസോസിയേഷൻ ധാരണ
text_fieldsദുബൈ: മാധ്യമ രംഗത്തെ പരിശീലനത്തിനും മാനവ വിഭവശേഷി വികസന മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) യു.എ.ഇ ജേണലിസ്റ്റ്സ് അസോസിയേഷനും ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പുവെച്ചു.
ഇരു സ്ഥാപനങ്ങൾക്കിടയിലെ ബന്ധങ്ങൾ ശക്തമാക്കുകയും വൈദഗ്ധ്യങ്ങളായ ആശയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയുമാണ് കരാറിന്റെ ലക്ഷ്യം. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയും യു.എ.ഇ ജേണലിസ്റ്റ് അസോസിയേഷൻ ചെയർപേഴ്സൻ ഫാദില അൽ മൈനിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
യു.എ.ഇ ജേണലിസ്റ്റ്സ് അസോസിയേഷനുമായി മാധ്യമ പ്രവർത്തനങ്ങളിലും സർക്കാർ പ്രവർത്തനങ്ങളിലും കൂടുതൽ സഹകരണത്തിനുള്ള ഒരു പ്രധാന വഴിത്തിരിവാണ് കരാറെന്ന് മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
കൂടാതെ പ്രാദേശിക മാധ്യമ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഗുണപരമായ കൂടിയാലോചനകൾ നൽകുന്നതിനും കരാർ സഹായിക്കും.
ഡയറക്ടറേറ്റുമായുള്ള സഹകരണം മികച്ച പരിശീലന പരിപാടികൾ നൽകുന്നതിലും സംയുക്ത പ്രവർത്തനങ്ങൾ വളർത്തുന്നതിലും കാര്യമായ സംഭാവന നൽകുമെന്ന് യു.എ.ഇ ജേണലിസ്റ്റ് അസോസിയേഷൻ ചെയർപേഴ്സൻ ഫാദില അൽ മൈനി അഭിപ്രായപ്പെട്ടു. കരാറിന്റെ ഭാഗമായി ജി.ഡി.ആർ.എഫ്.എയുടെ മാധ്യമ പരിപാടികൾ, എൻട്രി, റെസിഡൻസി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ കാമ്പയിനുകൾ തുടങ്ങിയവ സംഘടിപ്പിക്കും.
കൂടാതെ, ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക വക്താക്കൾക്കായുള്ള മീഡിയ പരിശീലന കോഴ്സുകൾ, സോഷ്യൽ മീഡിയ മാനേജ്മെന്റ് വർക്ക്ഷോപ്പുകൾ, വാർത്തകൾ തയാറാക്കൽ തുടങ്ങിയവയും കരാറിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.