Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീഡിയവൺ ‘മബ്റൂക്ക്...

മീഡിയവൺ ‘മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ്’ പുരസ്കാരം വിതരണം ചെയ്തു

text_fields
bookmark_border
മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക്ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്’ മൂ​ന്നാം​ഘ​ട്ട പു​ര​സ്കാ​ര വി​ത​ര​ണം
cancel
camera_alt

മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക്ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്’ മൂ​ന്നാം​ഘ​ട്ട പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ അ​ജ്മാ​നി​ൽ റെ​ഡ് ക്ര​സ​ന്‍റ്​ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഹു​മൈ​ദ് ഹ​മ​ദ് ഉ​ബൈ​ദ് ജു​മ അ​ൽ ഷം​സി​യോ​ടൊ​പ്പം. മീ​ഡി​യ വ​ൺ ഡ​യ​റ​ക്ട​ർ ഡോ ​ടി.​അ​ഹ​മ്മ​ദ്, അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി, ആ​ർ.​ജെ ഫ​സ​ലു, എ​ഴു​ത്തു​കാ​രി ഷെ​മി, അ​ബ്ദു​ൽ സ​ലാ​ഹ്, അ​ബ്ദു​ൽ സ​ലാം ഒ​ല​യാ​ട്ട്, വ​സീം യൂ​സ​ഫ് ബ​ട്ട്, എം.​സി.​എ നാ​സ​ർ, ഷ​ഫ്‌​നാ​സ് അ​ന​സ് എ​ന്നി​വ​ർ

അ​ജ്‌​മാ​ൻ: മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക്ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്’ മൂ​ന്നാം​ഘ​ട്ട പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ജ്മാ​ൻ അ​ൽ​ത​ല്ല​യി​ലെ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

റെ​ഡ് ക്ര​സ​ന്‍റ്​ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഹു​മൈ​ദ് ഹ​മ​ദ് ഉ​ബൈ​ദ് ജു​മ അ​ൽ ഷം​സി പു​ര​സ്കാ​ര​ദാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദു​ബൈ​യി​ലെ പ്ര​മു​ഖ റേ​ഡി​യോ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഫ​സ്​​ലു, എ​ഴു​ത്തു​കാ​രി ഷെ​മി, അ​ജ്മാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ സ​ലാ​ഹ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും 90 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്ക് നേ​ടി​യ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ നാ​നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ച​ത്. യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സി​ല​ബ​സി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ യു.​എ. ഇ ​ടോ​പ്പ​റാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഇ​ബ്രാ​ഹിം ഹ​സ്സാ​നെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രാ​ൾ​ക്ക് പ​ത്തു​വ​ർ​ഷ​ത്തെ യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​സ​ക്കു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. നി​വി​ൻ ബി​നോ​യി​ക്കാ​ണ്​ ഗോ​ൾ​ഡ​ൻ വി​സ​ക്കു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്.

തി​ര​ഞ്ഞെ​ടു​ക്കു​ന്ന നാ​ലു​പേ​ർ​ക്ക് സ്മാ​ർ​ട്ട്സെ​റ്റ് അ​ക്കാ​ദ​മി സൗ​ജ​ന്യ​മാ​യി മു​സ​ണ്ടം ഫു​ൾ​ഡേ ട്രി​പ്പി​നും അ​വ​സ​രം ന​ൽ​കും. യു.​എ.​ഇ​യി​ലെ മൂ​ന്ന് ഘ​ട്ട​ങ്ങ​ൾ പി​ന്നി​ട്ട് മീ​ഡി​യ​വ​ൺ മ​ബ്റൂ​ക്ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ഇ​നി സൗ​ദി​യി​ലും ഖ​ത്ത​റി​ലും ന​ട​ക്കും. യു.​എ.​ഇ​യി​ൽ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ​സ്, അ​റ​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, സ്മാ​ർ​ട്ട്സെ​റ്റ് അ​ക്കാ​ദ​മി, ഇ.​സി.​എ​ച്ച് ഡി​ജി​റ്റ​ൽ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardDistributedMedia oneMabrook Gulf Toppers
News Summary - MediaOne distributed the 'Mabruk Gulf Toppers' award
Next Story