മീഡിയവൺ ഈശി ബിലാദി, ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ
text_fieldsഷാർജ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ഈശി ബിലാദി ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. 29ന് ഷാർജ സഫാരി മാളിലാണ് ആഘോഷ പരിപാടികൾ. ഈശി ബിലാദിയിലെ മത്സരങ്ങൾക്കും ആഘോഷ പരിപാടികൾക്കും വൻ വരവേല്പാണ് ലഭിക്കുന്നത്.
വിവിധ മത്സരയിനങ്ങളിൽ ഇതിനകം നൂറുകണക്കിന് പേർ രജിസ്റ്റർ ചെയ്തു. റാക് ഇന്റർനാഷനൽ മറൈൻ സ്പോർട്സ് ക്ലബ് ചെയർമാൻ അറഫ് ഇബ്രാഹിം അൽ ഹറൻകി, എസ്.ഐ.ബി.എഫ് എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻ കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര തുടങ്ങിയവർ അതിഥികളായെത്തും.
‘ഈദുൽ ഇത്തിഹാദ്’ അഥവാ ഐക്യത്തിന്റെ ആഘോഷം എന്ന പേരിലാണ് ഈ വർഷം മുതൽ യു.എ.ഇ ദേശീയദിനം ആഘോഷിക്കുന്നത്. ദേശീഗാനമത്സരം, കളറിങ്-ചിത്രരചനാ മത്സരം, ഇമാറാത്തി പരമ്പരാഗത വേഷങ്ങളിൽ കുട്ടികളുടെ ഫാഷൻ ഷോ, ഹെന്ന ഡിസൈനിങ് എന്നിവയാണ് മത്സരങ്ങൾ. വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. ‘സിങ് വിത് പ്രൈഡ്’ എന്ന പേരിൽ യു.എ.ഇ ദേശീയഗാന ആലാപന മത്സരത്തിൽ ഗ്രൂപ്പായി പങ്കെടുക്കാം. കുട്ടികൾക്കായി കളറിങ്, ഡ്രോയിങ് മത്സരങ്ങൾ സംഘടിപ്പിക്കും. നാല് മുതൽ ഏഴ് വരെയും, എട്ട് മുതൽ 14 വരെയും പ്രായമുള്ള കുട്ടികൾക്ക് രണ്ട് വിഭാഗങ്ങളിലാണ് കളറിങ് ചിത്രരചനാ മത്സരങ്ങൾ ഒരുക്കുന്നത്.
‘പേൾസ് ഓഫ് എമിറേറ്റ്സ്’ എന്ന പേരിൽ ഇമാറാത്തി പരമ്പരാഗത വേഷങ്ങളിൽ നടക്കുന്ന കുട്ടികളുടെ ഫാഷൻ ഷോയിൽ മൂന്ന് വയസ്സ് മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് മാറ്റുരക്കാം. മെഹന്തി മാജിക് എന്ന പേരിൽ ഹെന്ന ഡിസൈനിങ് മത്സരവും ഈശി ബിലാദിയുടെ ഭാഗമായി നടക്കുന്നുണ്ട്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 056 415 8299 എന്ന വാട്സ്ആപ് നമ്പറിൽ MediaOne എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.