മീഡിയവൺ ഫിൻടോക്ക് 23ന്
text_fieldsദുബൈ: യു.എ.ഇയിൽ നിലവിൽ വന്ന കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാൻ മീഡിയവൺ ഒരുക്കുന്ന ഗ്രോ ഗ്ലോബൽ- ഫിൻടോക്കിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. ഈമാസം 23ന് നടക്കുന്ന പരിപാടിയിൽ യു.എ.ഇയിലെ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി വിദഗ്ധർ സംവദിക്കും. മൂന്ന് മണിക്കൂർ നീളുന്ന പരിപാടിയിലേക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായവർക്ക് മാത്രമായിരിക്കും പ്രവേശനം. ദുബൈ അൽനഹ്ദയിലെ ലാവൻഡർ ഹോട്ടലിൽ വൈകുന്നേരം മൂന്ന് മുതലാണ് ഗ്രോ ഗ്ലോബൽ ഫിൻടോക്ക് പരിപാടി നടക്കുക.
കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട് ഉയരുന്ന നിരവധി സംശയങ്ങൾക്ക് ഹുസൈൻ അൽ ശംസി ചാർട്ടേഡ് അക്കൗണ്ടന്റ്സിലെ വിദഗ്ധർ മറുപടി നൽകും. നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് യാബ് ലീഗൽ സർവിസസിലെ വിദഗ്ധരും മറുപടി നൽകും. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായാണ് പ്രവേശനം. fintalk.mediaoneonline.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.