മീഡിയവൺ ഗ്ലോബൽ-ഫിൻടോക്ക് ഇന്ന്
text_fieldsദുബൈ: യു.എ.ഇയിലെ കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ മീഡിയവൺ ഒരുക്കുന്ന ‘ഗ്ലോബൽ-ഫിൻടോക്ക്’ ഇന്ന് നടക്കും. നേരത്തേ രജിസ്റ്റർ ചെയ്ത, ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി വിദഗ്ധർ സംവദിക്കും.ദുബൈ അൽനഹ്ദയിലെ ലാവൻഡർ ഹോട്ടലിൽ വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി സാമ്പത്തിക വിദഗ്ധൻ കെ.വി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി മൂന്നു മണിക്കൂർ ഫിൻടോക്ക് നീളും. കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട സെഷനുകൾ ഹുസൈൻ അൽ ശംസി ചാർട്ടേഡ് അക്കൗണ്ടന്റ്സിലെ വിദഗ്ധർ നയിക്കും.
എക്സിക്യൂട്ടിവ് ഡയറക്ടർ പി.എം. സമീർ, ഓഡിറ്റ് ആൻഡ് അഡ്വൈസറി വിഭാഗം ഡയറക്ടർ ഫൈസൽ സലീം, ഓഡിറ്റ് ആൻഡ് കോർപറേറ്റ് ടാക്സ് ഡയറക്ടർ മുഹമ്മദ് സലീം അറക്കൽ എന്നിവർ നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകും. കോർപറേറ്റ് രംഗത്തെ നിയമവിരുദ്ധ അക്കൗണ്ടിങ് പ്രവണതകളെ കുറിച്ച് സെഷന് യാബ് ലീഗൽ സർവിസിലെ ലീഗൽ കൺസൾട്ടന്റ് മുഹമ്മദ് നാഇഫ് മരക്കാർ, ബി.ഡി.എം ഫർസാന അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകും.
ഫിൻടോക്കിലേക്കുള്ള രജിസ്ട്രേഷൻ കഴിഞ്ഞദിവസം പൂർത്തിയായി.മുൻകൂട്ടി രജിസ്റ്റർ ചെയ്ത, ബിസിനസ്, അക്കൗണ്ടിങ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമായാണ് ഫിൻടോക്ക് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.