Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെ​ൺ​ക​രു​ത്തി​ന്റെ...

പെ​ൺ​ക​രു​ത്തി​ന്റെ ക​ഥ​ക​ളു​മാ​യി മീ​ഡി​യ​വ​ൺ ഹെ​ർ​സ്റ്റോ​റി നാ​ളെ

text_fields
bookmark_border
പെ​ൺ​ക​രു​ത്തി​ന്റെ ക​ഥ​ക​ളു​മാ​യി മീ​ഡി​യ​വ​ൺ ഹെ​ർ​സ്റ്റോ​റി നാ​ളെ
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ പെ​ൺ​ക​രു​ത്തി​ന്റെ ക​ഥ​ക​ൾ പ​ങ്കു​വെ​ക്കു​ന്ന മീ​ഡി​യ​വ​ൺ ഹെ​ർ​സ്റ്റോ​റി ഞാ​യ​റാ​ഴ്ച. 11 വ​നി​ത പ്ര​തി​ഭ​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ഗാ​യി​ക ആ​യി​ഷ അ​ബ്ദു​ൽ​ബാ​സി​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്റ്റേ​ജ് പ്ര​ക​ട​ന​ങ്ങ​ൾ​ക്കും ഹെ​ർ​സ്റ്റോ​റി വേ​ദി സാ​ക്ഷി​യാ​കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ദു​ബൈ അ​ക്കാ​ദ​മി​ക് സി​റ്റി​യി​ലെ ഡീ ​മോ​ണ്ട്ഫോ​ർ​ട്ട് യൂ​നി​വേ​ഴ്സി​റ്റി​യി​ലാ​ണ് പ​രി​പാ​ടി.

ന​ന്മ​യു​ടെ ശീ​ലു​ക​ൾ​കൊ​ണ്ട് ലോ​ക​മെ​മ്പാ​ടും ആ​സ്വാ​ദ​ക​രെ നേ​ടി​യ യു​വ​ഗാ​യി​ക​യാ​ണ്​ അ​ബൂ​ദ​ബി​യി​ലെ ആ​യി​ഷ അ​ബ്ദു​ൽ​ബാ​സി​ത്. ചെ​ണ്ട​മേ​ള​ത്തി​ൽ പു​തി​യ താ​ളം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ക​ലാ​കാ​രി ശി​ൽ​പ ശ്രീ​കു​മാ​ർ, മ​ണ​ലി​ൽ സു​ന്ദ​ര​ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കു​ന്ന സാ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ് അ​ലി​ഷ അ​മീ​ർ എ​ന്നി​വ​രാ​ണ് ഹെ​ർ​സ്റ്റോ​റി വ​ർ​ണാ​ഭ​മാ​യ അ​നു​ഭ​വ​മാ​ക്കാ​ൻ വേ​ദി​യി​ലെ​ത്തു​ന്ന മ​റ്റു​ള്ള​വ​ർ. ഇ​തോ​ടൊ​പ്പം ആ​രോ​ഗ്യം, ബി​സി​ന​സ്, സാ​മ്പ​ത്തി​കം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന മൂ​ന്ന് സെ​ഷ​നു​ക​ളു​മു​ണ്ടാ​കും.

വ​നി​ത​ക​ളു​ടെ ആ​രോ​ഗ്യ​വും, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ദു​ബൈ മെ​ഡി​യോ​ർ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ധ​ന്യ ഷാ​ജി​യും, ബി​സി​ന​സ് ആ​ശ​യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ർ​ച്ച​ന പ്ര​താ​പ് കു​മാ​റും സം​സാ​രി​ക്കും. സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ൽ​ഹി​ന്ദ് ബി​സി​ന​സ് സെ​ന്റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ മി​ഥു​ൻ ഗി​രീ​ശ​നും സം​സാ​രി​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച 11 വ​നി​ത പ്ര​തി​ഭ​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഹെ​ർ​സ്റ്റോ​റി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. ന​ടി നൈ​ല ഉ​ഷ മു​ത​ൽ ഗാ​യി​ക ഖ​ദീ​ജ റ​ഹ്മാ​ൻ വ​രെ​യു​ള്ള പ്ര​തി​ഭ​ക​ളാ​ണ് അ​നു​ഭ​വ​ക​ഥ​ക​ൾ പ​റ​യാ​ൻ ഹെ​ർ​സ്റ്റോ​റി​യി​ലെ​ത്തു​ന്ന​ത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് herstory.mediaoneonline.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaoneher story
News Summary - MediaOne Herstory tomorrow with stories of women's strength
Next Story