മീഡിയവൺ ‘മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്’ പുരസ്കാര വിതരണം ഇന്ന്
text_fieldsദുബൈ: മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സിന്റെ ആദ്യ പുരസ്കാര വിതരണച്ചടങ്ങ് ഇന്ന്. ഗൾഫിലെ സ്കൂളുകളിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതാണ് പരിപാടി. മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരത്തിനായി അബൂദബി എമിറേറ്റിൽനിന്ന് രജിസ്റ്റർ ചെയ്ത മുന്നൂറോളം സി.ബി.എസ്.ഇ, കേരള, ഐ.സി.എസ്.ഇ സിലബസ് വിദ്യാർഥികളെയാണ് അബൂദബി യൂനിവേഴ്സിറ്റി ഹാളിൽ ആദരിക്കുക. അബൂദബി യൂനിവേഴ്സിറ്റി ഹാളിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യും. അബൂദബി യൂനിവേഴ്സിറ്റി ചാൻസലർ ഡോ. ഗസ്സാൻ അവ്വാദ്, സി.ബി.എസ്.ഇ ജി.സി.സി ചാപ്റ്റർ പ്രസിഡന്റ് ഡോ. താക്കൂർ എസ്. മുൽചന്ദാനി, അബൂദബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൾ സെന്റർ വൈസ് പ്രസിഡന്റ് റെജി സി. ഉലഹന്നാൻ തുടങ്ങിയവർ ഉന്നതവിജയം നേടിയവരെ ആദരിക്കും. സെപ്റ്റംബർ 17ന് ദുബൈയിൽ ഡീ മോന്റ്ഫോർഡ് യൂനിവേഴ്സിറ്റിയിലും 29ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലുമാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിന്റെ അടുത്ത പരിപാടികൾ നടക്കുക. ഹാബിറ്റാറ്റ് സ്കൂൾസ്, അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഇ.സി.എച്ച് ഡിജിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.