മീഡിയവൺ സ്റ്റാർ ഷെഫ് മത്സരം; ഗ്രാൻഡ് ഫിനാലെ ഇന്ന്
text_fieldsദുബൈ: മീഡിയവൺ ‘റിനം ഹോൾഡിങ് സ്റ്റാർ ഷെഫ്’ പാചക മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ദുബൈ സൂഖ് അൽ മർഫയിലാണ് ഫൈനൽ പോരാട്ടം. മത്സരത്തിൽ 25 പാചകപ്രതിഭകളാണ് മാറ്റുരക്കുക. മത്സരവേദിയിലേക്ക് പ്രവേശനം സൗജന്യമാണ്.
നൂറുകണക്കിന് പേർ അയച്ച കുക്കിങ് വിഡിയോകളിൽനിന്നാണ് സ്റ്റാർഷെഫ് മത്സരത്തിലേക്കുള്ള 25 പേരെ തിരഞ്ഞെടുത്തത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പാചക വിഡിയോകൾ മുൻനിർത്തിയാണ് അന്തിമ മത്സരാർഥികളെ തിരഞ്ഞെടുത്തത്. നൂറുകണക്കിന് പാചക വിഡിയോകളാണ് മത്സര ഭാഗമായി അയച്ചുകിട്ടിയത്. പ്രമുഖ പാചകവിദഗ്ധനും സാമൂഹമാധ്യമങ്ങളിൽ തരംഗവുമായ ഷെഫ് പിള്ള ഉൾപ്പെടെയുള്ള പാചക മേഖലയിലെ പ്രമുഖർ ചേർന്നാണ് അന്തിമ വിജയികളെ കണ്ടെത്തുക.
മത്സരത്തിന്റെ ഭാഗമായി സൂഖ് അൽ മർഫയിൽ ഷെഫ് തിയറ്റർ എന്ന പ്രത്യേക സംവാദ പരിപാടിയും അരങ്ങേറും. ഷെഫ് പിള്ളയാണ് നേതൃത്വം വഹിക്കുക. ‘ഭക്ഷ്യവിപണന രംഗത്ത് എങ്ങനെ സംരംഭകരാകാം’ വിഷയത്തിലാണ് സംവാദം. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഷെഫ് തിയറ്ററിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിനം ഹോൾഡിങ്സ് ആണ് മുഖ്യ പ്രായോജകർ.
യോഗ്യത നേടിയവർ
ഉമൈബ ഷാനവാസ് (അൽഐൻ), സഫ്ന റൂബി (ദുബൈ), ഉദയത് ഷനീദ് (അബൂദബി), അമ്മാറ സിദ്ദീഖ് (ദുബൈ), ആയിശ സുബൈർ (അബൂദബി), നാസിയ മുനീർ (ഷാർജ), ഷാനിൽ (ഷാർജ), ഹസ്ന ഹനീഫ് (ദുബൈ), ജമീല (ദുബൈ), ബിന്ദു ശ്രീകുമാർ (ദുബൈ), രശ്മി പ്രശാന്ത് (ഷാർജ), ഷജ്ന റഫീഖ് (ഷാർജ), റിഫ ഫാസിൽ (ദുബൈ), ജസീല മർസൂഖ് (ദുബൈ), മിഹ്സാബ് ശൈഖ് (ദുബൈ), ഷബാന (ഷാർജ), സെലു (അൽഐൻ), ഫൈസ സലാഹുദ്ദീൻ (ദുബൈ), നസീബ (അബൂദബി), രേഷ്മ ഷാനവാസ് (ഷാർജ), അനീസ ഹമീദ് (അജ്മാൻ), സുനി (അജ്മാൻ), ഫാസില എ. മെഹ്മൂദ് (ദുബൈ), നസീം (ദുബൈ), ഫർസാന (ഷാർജ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.